മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. കഴിഞ്ഞ കുറേ നാളുകളായി സംഭവബഹുലമായ കഥാസന്ദർഭങ്ങളിലൂടെ ആണ് പരമ്പര പോയിക്കൊണ്ടിരിക്കുന്നത്. അതേസമയം ഇപ്പോഴാണ് പഴയതുപോലെ ശിവനും അഞ്ജലിയും തമ്മിലുള്ള റൊമാൻസ് എല്ലാം ആരാധകർക്ക് കാണാൻ സാധിച്ചത്. ശിവൻ നടത്തിയ ഒരു ഡയലോഗിന് കലക്കൻ ട്രോൾ മറുപടി നൽകുകയാണ് അഞ്ജലി.
കുഞ്ഞുങ്ങൾ വാഴാത്ത വീടാണ് സാന്ത്വനം തറവാട് എന്ന ഒരു ചീത്ത പേര് പൊതുവേ ഉണ്ട്. എന്നാൽ ആ ചീത്ത പേരിൽ ഇപ്പോൾ മാറാൻ പോവുകയാണ്. ഹരിയും അപർണ്ണയും അവരുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. അതേസമയം വീടുമുഴുവൻ പിള്ളേരെ കൊണ്ട് നിറയ്ക്കണം എന്നാണ് ദേവി ഏട്ടത്തിയുടെയും ബാലേട്ടൻ്റെയും ആഗ്രഹം എന്ന് ശിവൻ അഞ്ജലിയോട് പറയുന്ന എപ്പിസോഡ് ആണ് ഇന്ന് നമ്മൾ കണ്ടത്. ഇതിന് അഞ്ജലി കലക്കൻ മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയത്.
ഇങ്ങനെ കട്ടിലിലും നിലത്തുമായി എന്നും കിടക്കുകയാണെങ്കിൽ പ്രാർത്ഥിച്ചിട്ടും കിടന്നുറങ്ങിക്കൊള്ളാൻ ആയിരുന്നു അഞ്ജലി നൽകിയ ഉപദേശം. അതുകേട്ട് ശിവൻ ചെറുതായി ചമ്മി പോകുന്നുണ്ട്. എന്നിട്ട് എഴുന്നേറ്റ് അഞ്ജലിയുടെ അടുത്ത് വന്ന് ഇരിക്കുകയും അവളെ ചേർത്തു പിടിക്കുകയും ചെയ്യുന്നു. നാണം കൊണ്ട് അഞ്ജലിയുടെ മുഖം ചുവന്നു തുടുക്കുന്നതും ഇന്നത്തെ എപ്പിസോഡിൽ കാണിച്ചിട്ടുണ്ട്.
അതേസമയം ശിവനും അഞ്ജലിയും തമ്മിൽ ഉള്ള ബന്ധത്തെ നിരവധി ആളുകളാണ് വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇവർ എന്തുകൊണ്ടാണ് ഇപ്പോഴും ശാരീരിക ബന്ധത്തിൽ ഏർപ്പെടാത്ത എന്നാണ് ഒരു വിഭാഗം മലയാളികൾ ചോദിക്കുന്നത്. വിവാഹം ചെയ്യുന്നത് ശാരീരിക ബന്ധത്തിൽ ഏർപ്പെടുവാൻ വേണ്ടി മാത്രമാണ് എന്നു കരുതുന്നവരാണ് ഇത്തരത്തിൽ ബുദ്ധിശൂന്യമായ ചോദ്യം ചോദിക്കുന്നത്. എന്നാൽ പരിപാടി ആദ്യം മുതൽ തന്നെ കാണുന്നവർക്ക് അതിൻ്റെ ഗുട്ടൻസ് പിടി കിട്ടും. അവിചാരിതമായി മാത്രം വിവാഹം ചെയ്തവർ ആണ് ഇവർ. ഇവരുടെ ഇടയിൽ പ്രണയം ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് മെല്ലെമെല്ലെ പ്രണയം മൊട്ടിട്ടു തുടങ്ങുന്നത്. എന്തായാലും ഇനി സംഭവബഹുലമായ എപ്പിസോഡുകൾ ആയിരിക്കും വരാൻ പോകുന്നത് എന്നാണ് ആരാധകർ കരുതുന്നത്.