മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രഭാസ്. തെലുങ്ക് സിനിമകളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇങ്ങനെ ഒരു നടൻ തെലുങ്ക് സിനിമയിൽ ഉള്ളത് മലയാളികൾക്ക് അറിയുക പോലും ഇല്ലായിരുന്നു. എന്നാൽ ഒരൊറ്റ ചോദ്യം മതി ജീവിതം മാറിമറിയാൻ എന്ന് സുരേഷ് ഗോപി പറയുന്നതുപോലെ ഒരൊറ്റ സിനിമ കൊണ്ട് മാറിമറിഞ്ഞത് ആണ് ഇദ്ദേഹത്തിൻറെ കരിയർ. ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയിൽ ആയിരുന്നു ഇദ്ദേഹം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ത്യയിൽ ഉടനീളം തരംഗം സൃഷ്ടിച്ച സിനിമകളിൽ ഒന്നായിരുന്നു ഇത്.
ബാഹുബലി എന്ന സിനിമയുടെ വിജയത്തിന് ശേഷം ഇദ്ദേഹം പാൻ ഇന്ത്യൻ സ്റ്റാർ എന്നാണ് അറിയപ്പെട്ടത്. പിന്നീട് രണ്ട് സിനിമകളിൽ ആണ് ഇദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ ഒട്ടാകെ വലിയ രീതിയിൽ ആയിരുന്നു ഈ രണ്ടു സിനിമകളും റിലീസ് ചെയ്യുന്നത്. സാഹോ എന്ന സിനിമയായിരുന്നു ആദ്യം റിലീസ് ചെയ്തത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിട്ടായിരുന്നു ചിത്രം ഒരുക്കിയത്. വലിയ ബഡ്ജറ്റിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. എങ്കിലും സിനിമ എട്ടു നിലയിൽ പൊട്ടുകയാണ് ഉണ്ടായത്.
അതേസമയം പിന്നീട് ഇദ്ദേഹം പ്രത്യക്ഷപ്പെട്ടത് റൊമാൻറിക് ഡ്രാമ ചിത്രമായ രാധേ ശ്യാമിൽ ആണ്. വളരെ മോശം റെസ്പോൺസ് ആയിരുന്നു ചിത്രം ആദ്യദിവസം മുതൽ തന്നെ സ്വന്തമാക്കിയത്. വലിയ ക്യാൻവാസിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഒരു റൊമാന്റിക് സിനിമയ്ക്ക് വേണ്ടി ഇത്രയും വലിയ മുതൽമുടക്ക് മുടക്കാൻ തയ്യാറായ പ്രൊഡ്യൂസർക്ക് സലാം അർപ്പിച്ചുകൊണ്ട് ആയിരുന്നു മലയാളികൾ എല്ലാവരും തന്നെ തിയേറ്റർ വിട്ടു ഇറങ്ങിയത്. അടുത്തതായി ഇദ്ദേഹത്തിന്റെ റിലീസ് ചെയ്യാൻ പോകുന്ന സിനിമയാണ് ആദി പുരുശ്. റിലീസിന് മുൻപ് എല്ലാവർക്കും ഇതിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും സിനിമയുടെ ടീസർ കണ്ടു കഴിഞ്ഞപ്പോൾ എല്ലാവരുടെയും പ്രതീക്ഷ അസ്തമിച്ചു.
ഇപ്പോൾ ഇദ്ദേഹത്തിന്റെ അടുത്ത സിനിമയുടെ റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. രാജ ഡീലക്സ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മാരുതി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രവാസി ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു പഴയ തിയേറ്റർ ഉടമ ആയിട്ടും ഒരു പ്രേതം ആയിട്ടും ആണ് താരം ചിത്രത്തിൽ എത്തുന്നത് എന്നാണ് ലഭിക്കുന്നത് റിപ്പോർട്ടുകൾ. സിനിമയെ കുറിച്ചുള്ള കൂടുതൽ റിപ്പോർട്ട് ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.