സൂപ്പർതാരങ്ങളുടെ കുടുംബ വിശേഷങ്ങൾ അറിയുവാനും മലയാളികൾക്ക് എപ്പോഴും ഒരു പ്രത്യേക കൗതുകം തന്നെ ഉണ്ടായിരിക്കും. ഇതിനുള്ള കാരണം എന്താണ് എന്ന് നിങ്ങൾക്ക് അറിയുമോ? സൂപ്പർ താരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ ഇവിടെ കാണുന്നതും സ്വീകരിക്കുന്നതും. അതുകൊണ്ടുതന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം കുടുംബത്തിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്.
ഇപ്പോൾ ഒരു താര പുത്രിയുടെ ഏറ്റവും പുതിയ വിശേഷം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. അച്ഛൻറെ പാത പിന്തുടർന്നുകൊണ്ട് അതേ മേഖലയിലേക്ക് തന്നെ വരികയാണ് എന്ന സൂചനകൾ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ തൽക്കാലം അഭിനയം മേഖലയിലേക്ക് അല്ല ഇവർക്ക് വരാൻ ഉദ്ദേശിക്കുന്നത്. മോഡലിൽ രംഗത്തേക്ക് ആണ് ഇപ്പോൾ ഇവർ വരാൻ പ്ലാൻ ചെയ്തിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ സൗന്ദര്യവർദ്ധക ബ്രാൻഡ് ആണ് സ്ക്വാഡ്. ഇപ്പോൾ ഇതിൻറെ അംഗങ്ങളിൽ ഒരാൾ ആയിട്ടാണ് ഇവർ പ്രഖ്യാപിക്കപ്പെട്ടത്. സുഹാന ഖാൻ എന്നാണ് ഇവരുടെ പേര്. മലയാളികളുടെ പ്രിയപ്പെട്ട ഷാറൂഖ് ഖാന്റെ പുന്നാര മകൾ ആണ് ഇവർ എന്നു പറയേണ്ട ആവശ്യമില്ലല്ലോ. ആദ്യമായിട്ടാണ് ഔദ്യോഗിക പരിപാടിക്ക് വേണ്ടി മാധ്യമങ്ങളുടെ മുന്നിൽ വരുന്നത് എന്ന പ്രത്യേകതയും ഉണ്ട്. എന്തായാലും താരപുത്രി അച്ഛൻറെ പാത പിന്തുടർന്നുകൊണ്ട് ഇതേ ഫീൽഡിലേക്ക് വന്നതിൽ ആകാംക്ഷയിലാണ് പ്രേക്ഷകർ എല്ലാവരും തന്നെ.
അതേസമയം തന്നെ സൗന്ദര്യവർദ്ധക വസ്തുവിന്റെ ബ്രാൻഡ് ആണ് എന്ന് കരുതി സംസ്കാരം ഇല്ലാത്ത തരത്തിൽ ഫോട്ടോഷൂട്ടുകൾ നടത്തി ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാൽ ശക്തമായ നടപടികൾ നേരിടേണ്ടി വരും എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും തന്നെ പറയുന്നത്. അച്ഛൻ ബോളിവുഡിലെ മുതിർന്ന താരങ്ങളിൽ ഒരാളായിരുന്നു കൂടി കുടുംബബന്ധങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും വേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുള്ള വ്യക്തിയാണ് എന്നും അച്ഛൻറെ പേര് കളയാതെ നോക്കണം എന്നുമാണ് ഇപ്പോൾ താര പുത്രിക്ക് മലയാളികൾ നൽകുന്ന മുന്നറിയിപ്പ്.