മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റഹ്മാൻ. റഷീൻ റഹ്മാൻ എന്നാണ് ഇദ്ദേഹത്തിൻറെ മുഴുവൻ പേര്. മലയാളം സിനിമകളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഒപ്പംനിന്ന് നടന്മാരിൽ ഒരാൾ കൂടി ആയിരുന്നു റഹ്മാൻ. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഇദ്ദേഹം 150ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നായകനായും സഹനടനായും വില്ലനായും ധാരാളം സിനിമകളിൽ ആണ് ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇപ്പോൾ ഹിന്ദിയിലും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് റഹ്മാൻ എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യം മലയാളത്തിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴ് തെലുങ്ക് സിനിമകളിൽ ഇദ്ദേഹത്തിന് മറ്റൊരു പേര് ആയിരുന്നു. രഘുരാമൻ, രഘു എന്നീ പേരുകളിൽ ആയിരുന്നു ഇദ്ദേഹം തമിഴ് തെലുങ്ക് സിനിമകളിൽ അറിയപ്പെട്ടത്. തെന്നിന്ത്യയിലെ എക്കാലത്തെയും മികച്ച സംവിധായകർക്കൊപ്പം എല്ലാംതന്നെ റഹ്മാൻ പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം പ്രേംനസീർ, ശിവാജിഗണേശൻ ഉൾപ്പെടെയുള്ള പഴയ തലമുറയിലെ താരങ്ങൾക്കൊപ്പം ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ ആയിരുന്നു ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം കഴിഞ്ഞത്. മലയാള സിനിമാ ലോകം ഒന്നടങ്കം ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു വിവാഹ സൽക്കാര ചടങ്ങുകൾ എല്ലാം തന്നെ കഴിഞ്ഞത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാംതന്നെ സമൂഹമാധ്യമങ്ങളിൽ വലിയരീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.
ഇപ്പോൾ ഇദ്ദേഹത്തിൻറെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇദ്ദേഹത്തിൻറെ പിറന്നാളാണ് ഇന്ന്. 55 വയസ്സ് ആണ് ഇപ്പോൾ ഇദ്ദേഹത്തിന്. നിരവധി ആളുകളാണ് ഇപ്പോൾ ഇദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇദ്ദേഹത്തിന് 55 വയസ്സായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നും ഇപ്പോഴും ഒരു 45 മാത്രമേ തോന്നുകയുള്ളൂ എന്നുമാണ് മലയാളികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.