മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയസൂര്യ. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം വരുന്നത്. ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് ഇദ്ദേഹം കരിയർ ആരംഭിക്കുന്നത്. ഇന്ന് മലയാളത്തിലെ മുൻനിര സ്വഭാവ നടന്മാരിൽ ഒരാൾ ആണ് ഇദ്ദേഹം. ധാരാളം ആളുകൾ ആണ് ഇദ്ദേഹത്തിന്റെ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്.
അതേസമയം ഇപ്പോൾ ജയസൂര്യയ്ക്ക് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് എത്തുകയാണ് മോഹൻലാൽ. സമൂഹമാധ്യമങ്ങൾ വഴിയാണ് മോഹൻലാൽ ആശംസകൾ നേർന്നത്. ഇതിനൊപ്പം ഒരു കിടിലൻ പിറന്നാൾ സമ്മാനവും മോഹൻലാൽ ജയസൂര്യയ്ക്ക് വേണ്ടി നൽകി. എന്താണ് മോഹൻലാൽ ജയസൂര്യയ്ക്ക് നൽകിയ പിറന്നാൾ സമ്മാനം എന്നറിയുമോ? ഇത് കണ്ടതോടെ നിരവധി ആളുകൾ ആണ് മോഹൻലാലിന്റെ എളിമയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ജയസൂര്യൻ നായകൻ പുതിയ ചിത്രമാണ് കത്തനാർ. ഈ സിനിമയ്ക്ക് വേണ്ടി ആശംസകൾ നേരുവാൻ മോഹൻലാൽ മറന്നില്ല. കത്തനാർ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിച്ചത്. കത്തനാർ സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തിറക്കിയ ഏറ്റവും പുതിയ പോസ്റ്റർ ആണ് മോഹൻലാൽ ഷെയർ ചെയ്തിരിക്കുന്നത്. ഹാപ്പി ബർത്ത് ഡേ ജയസൂര്യ എന്ന് എഴുതിയ പോസ്റ്റർ ആണ് മോഹൻലാൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനു താഴെ കമൻറ് ചെയ്തു കൊണ്ട് ജയസൂര്യ എത്തുകയും ചെയ്തു.
നന്ദി ലാലേട്ടാ എന്നാണ് ജയസൂര്യ കമൻറ് ആയി എഴുതിയത്. 2021 വർഷത്തിലാണ് കത്തനാർ എന്ന സിനിമ പ്രഖ്യാപിച്ചത്. കടമറ്റത്ത് കത്തനാർ എന്ന കഥാപാത്രത്തെ ആണ് ജയസൂര്യ സിനിമയിൽ അവതരിപ്പിക്കുന്നത്. ഹോം എന്ന സിനിമ സംവിധാനം ചെയ്ത റോജിൻ തോമസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷകൾ വാനോളം ആണ്. ഏഴ് ഭാഷകളിലായി ചിത്രം ഇറങ്ങുന്നുണ്ട് എന്നതുകൊണ്ടുതന്നെ ഒരു പാൻ ഇന്ത്യൻ റിലീസ് ആയിരിക്കണം സിനിമയുടെ അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നത്.