ബോളിവുഡിലെ തിളങ്ങുന്ന താരങ്ങളിൽ ഒരാളാണ് ഉർഫി ജാവേദ്. എന്നാൽ സിനിമകളെക്കാൾ കൂടുതൽ താരം ശ്രദ്ധിക്കപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണ്. താരം നടത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വളരെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത് പതിവാണ്. വളരെ വെറൈറ്റി ഫോട്ടോഷോട്ടുകൾ ആണ് താരം എപ്പോഴും നടത്താറുള്ളത്. അതേസമയം നഗ്നതാ പ്രദർശനം നടത്തി എന്ന് ആരോപിച്ചുകൊണ്ട് നിരവധി അമ്മാവന്മാരും അമ്മായിമാരും താരത്തിനെതിരെ വാളെടുക്കുന്നത് പതിവായ കാഴ്ചയാണ്.
ഇപ്പോൾ താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഒരു സ്ത്രീ ഈ വീഡിയോയിൽ ശാരീരിക ബന്ധങ്ങളെ കുറിച്ച് സംസാരിക്കുന്നത് നമുക്ക് കേൾക്കാം. സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് പെട്ടെന്ന് പ്രായമാകും എന്നാണ് ഈ സ്ത്രീ വീഡിയോയിൽ പറയുന്നത്. ഒരു യൂട്യൂബർ ആണ് ഈ വീഡിയോ ആദ്യമായി പങ്കുവെച്ചത്. ഈ വ്യക്തി ഒരു സ്ത്രീയോട് ചോദിച്ച ചോദ്യത്തിന് ഉത്തരം എന്ന നിലയിലാണ് അവർ ഈ മറുപടി നൽകിയത്.
ലൈംഗികത നൽകുന്ന ഊർജ്ജം വളരെ ശക്തമാണ് എന്നും അതുകൊണ്ടുതന്നെ ഒരു സ്ത്രീ ഇത്തരം ബന്ധങ്ങളിൽ ഏർപ്പെട്ടാൽ അവരുടെ പ്രായം പെട്ടെന്ന് വർദ്ധിക്കും എന്നുമാണ് ഈ സ്ത്രീ പറയുന്നത്. എന്നാൽ ഈ സ്ത്രീ പറയുന്നത് മുഴുവൻ അശാസ്ത്രീയത ആണ് എന്ന് കേൾക്കുന്ന വിവേകമുള്ള ആളുകൾക്ക് എല്ലാം തന്നെ മനസ്സിലാകും. ഇപ്പോൾ ഈ വിഷയത്തിൽ ഉർഫീ ജാവേദ് നടത്തുന്ന പ്രതികരണമാണ് ശ്രദ്ധിക്കപ്പെടുന്നത്.
എന്നാൽ ഈ വിഷയത്തിൽ മനശാസ്ത്രങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്ന് അറിയുമോ? സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് നിങ്ങളുടെ പ്രായത്തെക്കാൾ ഏഴുമടങ്ങ് ചെറുപ്പം ആയിരിക്കും എന്നാണ് താരം പറയുന്നത്. കാരണം ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ എൻഡോർഫിൻ നമ്മളുടെ ശരീരത്തിൽ റിലീസ് ചെയ്യുകയാണ്. ഇത് നമ്മുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുന്ന രാസവസ്തുക്കൾ ആണ്. അതുകൊണ്ടുതന്നെ ഇത് നമ്മളെ നന്നായി ഉറങ്ങുവാനും നമ്മുടെ സമ്മർദ്ദം ചെറുതാക്കുവാനും സഹായിക്കുന്നു. സെക്സ് രക്തചക്രമണം വർദ്ധിപ്പിക്കുമെന്നും ഇവർ ഈ പോസ്റ്റിൽ പറയുന്നുണ്ട്.