സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. അതിപ്പോൾ അവരുടെ സിനിമ സീരിയൽ വിശേഷങ്ങൾ ആവണം എന്ന് ഒരു നിർബന്ധവുമില്ല. സത്യം പറഞ്ഞാൽ സൂപ്പർ താരങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങൾ അറിയുവാൻ ആണ് നമുക്ക് കൂടുതൽ താല്പര്യം. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെയും നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ട് ആണ്. ഇവരെയെല്ലാം നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളെ പോലെയാണ് കാണുന്നതും സ്നേഹിക്കുന്നതും.
ഇപ്പോൾ ഒറ്റയ്ക്ക് ഒരു സോളോ ട്രിപ്പ് പോയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി. പിന്നണി ഗായിക ആയിട്ടാണ് ഇവർ സിനിമ മേഖലയിൽ അരങ്ങേറ്റം നടത്തുന്നത്. ഇതുകൂടാതെ ഒരു സംഗീതസംവിധായകയും മോഡലും ഡാൻസറും എല്ലാമാണ് താരം. ലോഹം, അന്നെയും റസൂലും ഉൾപ്പെടെയുള്ള മലയാളം സിനിമകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ആൻഡ്രിയ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.
ബാലി എന്ന രാജ്യത്തേക്കാണ് താരം ഇപ്പോൾ ഒറ്റയ്ക്ക് ഒരു യാത്ര നടത്തിയിരിക്കുന്നത്. സുഹൃത്തുക്കളും കുടുംബക്കാരും ഒന്നുമില്ലാതെയാണ് താരം ഇപ്പോൾ ഈ യാത്ര പോയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ താരം സമൂഹം മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളിൽ എല്ലാം തന്നെ താരം അടിപൊളിയായിട്ടുണ്ട് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
അതേസമയം താരം ഇടയ്ക്ക് സിനിമാ മേഖലയിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരുന്നു. വിവാഹിതനായ വ്യക്തിയുമായി താരം പ്രണയബന്ധത്തിൽ ആയിരുന്നു. അതിൽ നിന്നും പിന്നീട് ഒരുപാട് പീഡനങ്ങൾ നേരിട്ടിരുന്നു. അത് പിന്നീട് വിഷാദരോഗത്തിൽ എത്തിച്ചു. രോഗം മാറി കടന്നത് ആയുർവേദത്തിന്റെയും യോഗയുടെയും സഹായത്തോടെയാണ് എന്ന് താരം തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ പാട്ടും സംഗീതവും എല്ലാമായി താരം വീണ്ടും സിനിമ മേഖലയിൽ വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.