മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അതിഥി റാവു ഹൈദാരി. നിരവധി മലയാളം തമിഴ് തെലുങ്ക് സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരത്തിൻ്റെ അരങ്ങേറ്റ ചിത്രം പോലും മലയാളത്തിൽ ആയിരുന്നു എന്നതാണ് വസ്തുത. മമ്മുട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രജാപതി എന്ന സിനിമയിലെ നായിക ആയിരുന്നു അതിദി.
ഇപ്പോൾ തനിക്ക് നേരിടേണ്ടിവന്ന ഒരു ദുരനുഭവം വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് താരം. കേരളത്തിലെ ഒരു ക്ഷേത്രത്തിൽ വച്ചാണ് ഈ ദുരനുഭവം നടന്നത്. താരത്തിന് ആവട്ടെ അന്ന് വെറും 15 വയസ്സ് മാത്രം ആയിരുന്നു പ്രായം. നടിയുടെ ഈ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.
“എനിക്കന്നു 15 വയസ്സ് മാത്രമായിരുന്നു പ്രായം. ഞങ്ങൾ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ദർശനത്തിന് പോയതായിരുന്നു. അവിടെ സാരി ഉടുക്കുന്നത് നിർബന്ധമാണ്. എല്ലാവരും സാരി ധരിച്ച് കൊണ്ട് ആയിരുന്നു വരിവരിയായി നിന്നിരുന്നത്. പെട്ടെന്ന് ആരോ എൻറെ ഇടുപ്പിൽ കൈ വച്ചതായി അനുഭവപ്പെട്ടു. ഒരു മൂന്നു നാല് തവണ ഈ അനുഭവം ഉണ്ടായി” – നടി പറയുന്നു.
“തിരിഞ്ഞു നോക്കിയപ്പോൾ ഒരാളെ കണ്ടൂ. അയാളുടെ കാരണം പുകച്ച് ഒരു അടി കൊടുത്തു. അയാൾ ശരിക്കും പേടിച്ചുപോയി. എന്താ എന്താ എന്ന് അവൻ ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ അയാളെ ശരിക്കും ചീത്ത പറഞ്ഞു. അയാൾ ഈ സംഭവം അയാളുടെ ജീവിതത്തിൽ മറക്കില്ല” – നടി കൂട്ടിച്ചേർക്കുന്നു.