മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അസാമാന്യമായ കോമഡി ടൈമിംഗ് ഉള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ഇവർ. ഇതുകൂടാതെ നിരവധി സിനിമകളിലും ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം തനിക്കെതിരെ നടന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ ആര്യ. സ്പോൺസേഴ്സിൽ ഒരാളാണ് തന്നോട് ഇതുപോലെ മോശമായി പെരുമാറിയത് എന്നാണ് താരം പറയുന്നത്. ഈ സംഭവം തനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി എന്നാണ് താരം പറയുന്നത്. ഒരു ടെലിവിഷൻ പരിപാടിയിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. ഫ്ലവേഴ്സ് ടിവിയിലെ പരിപാടിയാണ് ഒരു കോടി. ഈ പരിപാടിയിൽ പങ്കെടുക്കവേ ആണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു.
“സ്പോൺസേഴ്സിന് ഇടയിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ ആണ് അയാൾ. അയാളിൽ നിന്നുമാണ് എനിക്ക് മോശം അനുഭവം ഉണ്ടായത്. അയാൾ ആദ്യം എന്റെ തോളിൽ കയ്യിട്ടു. പിന്നെ അവിടെ നിന്നും പതുക്കെ താഴേക്ക് ഇറങ്ങി. എൻറെ കാലിൽ തോണ്ടിയിട്ട് പാൻറ് മുകളിലേക്ക് ആക്കുവാൻ അയാൾ നോക്കുകയാണ്. ഇത് എനിക്ക് വളരെ വിഷമം ഉണ്ടാക്കിയ ഒരു സംഭവമാണ്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവത്തെക്കുറിച്ച് സംസാരിക്കുന്നത്” – താരം പരിപാടിയിൽ പറയുന്നു.
അതേസമയം ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അപ്പോൾ തന്നെ പ്രതികരിക്കണം എന്നും ഇങ്ങനെയുള്ള സംഭവങ്ങളിൽ എപ്പോഴും നടിമാരുടെ ഒപ്പം സപ്പോർട്ട് ആയി പ്രേക്ഷകർ ഉണ്ടാകും എന്നുമാണ് പ്രേക്ഷകർ പറയുന്നത്. സംഭവം നടന്നതിനുശേഷം ഇതുപോലെയുള്ള പരിപാടികളിൽ വന്ന് കാര്യങ്ങൾ വെളിപ്പെടുത്തിയിട്ട് കാര്യമില്ല എന്നും ഇതുപോലെയുള്ള ആളുകൾക്കെതിരെ അപ്പോൾ തന്നെ നിയമപരമായി നീങ്ങണം എന്നുമാണ് ആളുകൾ പറയുന്നത്.