മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര മുരളി. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഞ്ജു സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ മത്സരാർത്ഥിയായിരുന്നു ഇവർ. ധാരാളം ആരാധകരെയാണ് താരം നേടിയിട്ടുള്ളത്. ഇപ്പോഴും സംഗീത മേഖലയിൽ തന്നെ തുടരുകയാണ് ആതിര.
എട്ടുവർഷം നീണ്ട പ്രണയത്തിനോടുവിലാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. ജയേഷ് ആണ് ആതിരയുടെ ഭർത്താവ്. ഒരു ഗിറ്റാറിസ്റ്റ് ആണ് ഇദ്ദേഹം. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും എല്ലാം സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് ആയിരുന്നു വൈറലായി മാറിയത്.
അടുത്തിടെ ആയിരുന്നു ആതിര അമ്മയായത്. ഒരു പെൺകുട്ടിക്ക് ആയിരുന്നു ഇരുവരും ജന്മം നൽകിയത്. ഇപ്പോൾ കുട്ടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് ആതിര. ഇൻസ്റ്റാഗ്രാമിലൂടെയാണ് കുട്ടിയുടെ ചിത്രങ്ങൾ ആതിര പുറത്ത് വിട്ടിരിക്കുന്നത്. കുട്ടിയുടെ പേരും ആതിരയും ഭർത്താവും ചേർന്ന് വെളിപ്പെടുത്തുന്നുണ്ട്.
ഇതാണ് ഞങ്ങളുടെ വെസ്ലി ജെ മറിയം. അഥവാ ജാനി – ഇതാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ ആയി ആതിര പറയുന്നത്. വാക്കുകൾ മതിയാകാതെ വരുന്നു ഇവളുടെ ഓരോ സന്തോഷവും പറയുന്നതിൽ എന്നാണ് ആതിര കൂട്ടിച്ചേർക്കുന്നത്. ഞങ്ങളുടെ കുഞ്ഞു മാലാഖ കുട്ടി എന്നാണ് കുട്ടിയെ ആതിര വിശേഷിപ്പിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. ആകാശവാണി പുരസ്കാരവും ഉണ്ണിമേനോൻ യുവ ഗായിക പുരസ്കാരവും ലഭിച്ച ഗായിക ആണ് ആതിര.