കുറച്ച് ആഴ്ചകൾക്ക് മുൻപ് ആയിരുന്നു കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞു ഫലം പുറത്തുവന്നത്. കോൺഗ്രസ് വലിയ മാർജിനിൽ വിജയിക്കുകയും ചെയ്തു. എന്നാൽ ഇതിൻറെ പേരിൽ ഉള്ള വിവാദങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഇപ്പോൾ ഒരു ഗ്രാമത്തിലെ തലവൻ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
“കോൺഗ്രസ് സ്ഥാനാർത്ഥി ഞങ്ങൾക്ക് എടിഎം കാർഡ് പോലെ ഉള്ള ഒരു കാര്യം തന്നു. ഷോപ്പിംഗ് മോളിൽ നിന്നും 5000 രൂപയ്ക്ക് എന്തുവേണമെങ്കിലും പർച്ചേസ് ചെയ്യാം എന്നായിരുന്നു അവർ പറഞ്ഞത്. ഇത്തരത്തിൽ അറുപതിനായിരം കാർഡുകൾ അവർ നൽകിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഒരു വീട്ടിൽ 5 സ്ത്രീകൾക്ക് 25,000 രൂപ വരെയുള്ള കാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇലക്ഷൻ കഴിഞ്ഞാൽ ഈ കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് മോളിൽ നിന്നും പർച്ചേസ് ചെയ്യാം എന്നാണ് അവർ പറഞ്ഞത്” – ഗ്രാമവാസികൾ പറയുന്നു.
“പക്ഷേ ഇപ്പോൾ ഇലക്ഷൻ കഴിഞ്ഞു റിസൾട്ട് വന്നു അവർ ജയിക്കുകയും ചെയ്തു. പക്ഷേ ഇപ്പോഴാണ് അറിയുന്നത് ഈ കാർഡിൽ ഒരു പൈസയും ഇല്ല എന്ന സത്യം. ഞങ്ങൾ സ്ഥാനാർത്ഥിയോട് അവർ പ്രോമിസ് ചെയ്ത പണം നൽകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്” – ഇതാണ് ഗ്രാമവാസികൾ മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തൽ.
#Karnataka Massive Election Scam by CONgress.
The village head says “CONgress gave ATM Card (look alike) to each woman claiming it has ₹5,000 for any purchases they want to do in any shopping mall”.
Adds “CONgress candidate claimed he alone issued over 60,000 such cards. All… pic.twitter.com/qNvgQydSPP
— Arun Pudur (@arunpudur) May 25, 2023
അതേ സമയം ഈ സംഭവത്തിൽ തെളിവുകൾ പുറത്തുവിട്ടുകൊണ്ട് മുൻ കർനാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്തെത്തിക്കഴിഞ്ഞു. പത്രസമ്മേളനത്തിൽ ആണ് ഇദ്ദേഹം തെളിവുകൾ എല്ലാം തന്നെ പുറത്തു വിട്ടിട്ടുള്ളത്. ഇതുപോലെയുള്ള കള്ളക്കളികൾ കളിച്ചിട്ടാണ് കോൺഗ്രസ് അധികാരത്തിൽ എത്തിയത് എന്നാണ് നിരവധി ബിജെപി അനുകൂല പ്രൊഫൈലുകൾ ഇപ്പോൾ പറയുന്നത്.
ಸೋಲಲು ಇದೇ ಕೂಪನ್ ಕಾರಣ -ಕುಮಾರಸ್ವಾಮಿ ಹೊಸ ಬಾಂಬ್..! @hd_kumaraswamy @siddaramaiah @DKShivakumar @INCKarnataka #JDS #Congress ನನ್ನ ಮಗ ನಿಖಿಲ್ https://t.co/cVlG0UYBWo pic.twitter.com/xVC0CJkdCM
— NewsFirst Kannada (@NewsFirstKan) May 26, 2023