മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. ബോളിവുഡ് സിനിമകളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് എന്ന് മാത്രമല്ല ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് സൽമാൻ ഖാൻ വാർത്തകൾക്കും കേരളത്തിൽ ലഭിക്കുന്നത്. ഇതിന് കാരണം നിരവധി തവണ ഗോസിപ്പുകളിൽ ഇടം നേടിയ താരമാണ് സൽമാൻഖാൻ എന്നതുകൊണ്ടും ഇത്തരം വാർത്തകൾ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നതുകൊണ്ടുമാണ്.
ഒരു കാലഘട്ടത്തിലും ഓരോ കാമുകിമാർ ആണ് താരത്തിന് ഉണ്ടായിരുന്നത്. ഒരുകാലത്ത് സോമി അലി ആയിരുന്നു ഇദ്ദേഹത്തിൻറെ കാമുകി. മേനെ പ്യാർ കിയ എന്ന സിനിമയുടെ പോസ്റ്റർ അടുത്തിടെ താരം പങ്കുവെച്ചിരുന്നു. ഇതിന് താഴെ ആണ് സൽമാൻ എതിരെ രൂക്ഷ വിമർശനവുമായി താരം രംഗത്ത് എത്തിയത്. സ്ത്രീകളെ സ്ഥിരമായി തല്ലുന്നവൻ ആണ് എന്നും താൻ ഉൾപ്പെടെ നിരവധി സ്ത്രീകളെ സൽമാൻ ഉപദ്രവിച്ചിട്ടുണ്ട് എന്നുമാണ് മുൻ കാമുകി വെളിപ്പെടുത്തുന്നത്. ഇതുകൂടാതെ ഇയാളെ ആരാധിക്കുന്നത് ദയവായി അവസാനിപ്പിക്കണം എന്നും താരം കൂട്ടിച്ചേർത്തു.
മറ്റുള്ളവരുടെ ദുഃഖത്തിൽ ആനന്ദം കണ്ടെത്തുന്ന വെറും ക്രൂരനാണ് സൽമാൻ ഖാൻ. നിങ്ങൾക്ക് അയാളുടെ യഥാർത്ഥ സ്വഭാവം അറിയില്ല – താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. പെട്ടെന്ന് തന്നെ ഇത് വിവാദമായതോടെ താരം പോസ്റ്റ് പിൻവലിക്കുകയായിരുന്നു ചെയ്തത്. ഒരുകാലത്ത് ബോളിവുഡിലെ ചൂടുപിടിച്ച ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു സൽമാനും സോമിയും തമ്മിലുള്ള പ്രണയം. അഞ്ചുവർഷത്തോളം നീണ്ട പ്രണയം ആയിരുന്നു ഇവരുടെത്.
എന്നാൽ സൽമാൻ തന്നെ വഞ്ചിച്ചു എന്നും ഇതിനെ തുടർന്നാണ് ബന്ധം ഉപേക്ഷിച്ചത് എന്നുമാണ് താരം പിന്നീട് വ്യക്തമാക്കിയത്. ഇത് ആദ്യമായിട്ടല്ലാത്ത താരം സൽമാൻ ഖാന് എതിരെ രംഗത്തെത്തുന്നത്. ബോളിവുഡ് സിനിമയിലെ ഹാർവി വെയിൻസ്റ്റീൻ ആണ് സൽമാൻ ഖാൻ എന്നാണ് താരം എപ്പോഴും പറയുന്നത്. ഐശ്വര്യ റായുമായി ഉണ്ടായിരുന്ന ബന്ധത്തിലും ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് നേരത്തെ സോമി രംഗത്ത് വന്നിരുന്നു.