മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃത സുരേഷ്. ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെ ആണ് താരം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയിട്ടുള്ളത്. ബാല ആയിരുന്നു ഇവരുടെ ആദ്യത്തെ ഭർത്താവ്. ഇതിൽ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്.
ഇപ്പോൾ കൂർഗിലെ ഒരു റിസോർട്ടിൽ വെക്കേഷൻ ആസ്വദിക്കുകയാണ് അമ്മയും മകളും. ഇപ്പോൾ ഇവിടെ നിന്നും അമൃത പകർത്തിയ ഒരു വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സാഹസികമായ ചില വിനോദങ്ങളിൽ ഏർപ്പെടുകയാണ് ഇപ്പോൾ അമ്മയും മകളും. അമൃത തന്നെയാണ് ഇപ്പോൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
“സ്ട്രോങ്ങ് ആയിട്ടുള്ള അമ്മയും മകളും” എന്നു പറഞ്ഞുകൊണ്ടാണ് താരം വീഡിയോ ആരംഭിക്കുന്നത്. മാത്രവുമല്ല ഈ സാഹസിക കൃത്യം പൂർത്തിയാക്കുവാൻ മടിച്ചുനിൽക്കുന്ന മകൾക്ക് മോട്ടിവേഷൻ നൽകുകയും ചെയ്യുന്നുണ്ട് അമ്മ. ഈ കാര്യം വളരെ എളുപ്പമാണെന്ന് ആദ്യം മനസ്സിൽ കരുതണം, എന്നാൽ മാത്രമേ നിനക്ക് ഇത് പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളൂ എന്നാണ് അമൃത മകളോട് പറയുന്നത്. എന്നാൽ മകൾ ഇടയ്ക്ക് പേടിച്ചു നിൽക്കുമ്പോൾ നീ ഒരു സൂപ്പർസ്റ്റാർ ആണ് എന്ന് പറഞ്ഞ് മകളെ പ്രോത്സാഹിപ്പിക്കുകയാണ് അമ്മ ചെയ്യുന്നത്. ഒരു ഉമ്മ നൽകിയിട്ടാണ് അമൃത വീഡിയോ അവസാനിപ്പിക്കുന്നത്.
അതേ സമയം ധാരാളം മികച്ച കമൻറുകൾ ആണ് വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്. നിരവധി ആളുകൾ ആണ് അമൃതയുടെ മകൾക്ക് മേലുള്ള വിശ്വാസത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നത്. എല്ലാ അമ്മമാരും സ്വന്തം മക്കളെ ഇതുപോലെ വിശ്വസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ധൈര്യം നൽകുകയും ചെയ്യണമെന്നാണ് ആരാധകർ പറയുന്നത്.
View this post on Instagram