നടനും നിര്‍മ്മാതാവുമായ വിജയ്ബാബു തനിക്കുന്നേരെയുള്ള കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് അതിജീവിത. ദുബായില്‍ വെച്ച് ഒരു സുഹൃത്ത് വഴിയാണ് പണം വാഗ്ദാനം ചെയ്തതെന്നും ഇവര്‍ പറഞ്ഞു. മാതൃഭൂമിയുടെ പ്രത്യേക അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ വിജയ്ബാബു പറഞ്ഞുവെന്ന് നടി പറഞ്ഞു.
ആ പണം വാങ്ങി സുഖമായി ജീവിക്കാമായിരുന്നു എനിക്ക് . എന്നാല്‍ ആ വഴി താന്‍ തെരഞ്ഞെടുക്കുന്നില്ല, നീതി കിട്ടും വരെ പോരാടുമെന്ന് നടി പറഞ്ഞു. ഒരു പക്ഷേ കുറച്ച് കഴിഞ്ഞാല്‍ തന്റെ പേര് പുറത്ത് വന്നേക്കാമെന്ന് അഭിഭാഷകര്‍ പറഞ്ഞിട്ടുണ്ടെന്നും, എന്നാല്‍ അതിനായി മനസിനെ പാകപ്പെടുത്തി വെച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.
അന്ന് രാത്രി ഒട്ടും പ്രതീക്ഷിക്കാതെയാണ് വിജയ് ബാബു ലൈവിലെത്തിയത്. അന്ന് ഞാന്‍ ഉറങ്ങിയിട്ടില്ല. ആ സഭവം വീട്ടുകാരെ ബാധിച്ചു. സദോഹരനെ അവന്റെ കൂട്ടുകാര്‍ പരിഹസിക്കുകയും വീട്ടുകാരെ ബന്ധുക്കളും അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്തത് വല്ലാത്ത മാനസികാവസ്ഥയിലേക്കും പ്രതിസന്ധിയിലേക്കും എത്തിച്ചിരുന്നു നടി പറഞ്ഞു.
അതേസമയം നേരത്തെയും പരാതി നല്കിയ നടിയെ പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വിളിച്ചു സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു നടന് വിജയ് ബാബു. സിനിമയിലുള്ള ചിലരിലൂടെ നടിയെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന് വിജയ്ബാബു ശ്രമിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.