വീക്കെന്‍ഡ് എപ്പിസോഡില്‍ സന്തോഷവും അതേപോലെ ദുഖവും നിറഞ്ഞ നിമിഷങ്ങളുണ്ടായിരുന്നു. മത്സാര്‍ഥി സുചിത്ര എവിക്ടായത് വീട്ടിലെ എല്ലാവരേയും സങ്കടപ്പെടുത്തി. സുചിത്ര പുറത്താകില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ ആദ്യമായി നോമിനേഷനില്‍ വന്നപ്പോള്‍ തന്നെ സുചിത്രയ്ക്ക് പടിയിറങ്ങേണ്ടി വന്നു. അടുത്ത സുഹൃത്തുക്കളായ അഖില്‍, സൂരജ് എന്നിവരെല്ലാം സുചിത്ര പോയപ്പോൾ കരയുന്നുണ്ടായിരുന്നു.
ഈ സീസണില്‍ ഒരുപാട് സൗഹൃദങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെ പ്രണയങ്ങളും.
ജനങ്ങള്‍ക്കിടയിലും വീട്ടിലുമായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രണയം ദില്‍ഷയും റോബിനും തമ്മിലുള്ളതാണ്. റോബിന് ദില്‍ഷയോട് പ്രണയം തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ദില്‍ഷ പക്ഷെ അതിനോട് ഓക്കെ പറഞ്ഞിട്ടില്ല. സൗഹൃദം മാത്രമെ തനിക്കുള്ളൂവെന്നാണ് ദില്‍ഷ പറഞ്ഞത്. എന്നാല്‍ ദില്‍ഷയ്ക്ക് റോബിനോട് ഉള്ളിന്റെ ഉള്ളില്‍ പ്രണയമുണ്ടെന്നാണ് പ്രേക്ഷകരും പറയുന്നത്. കാരണം ഇരുവരും സംസാരിക്കുന്നതും പെരുമാറുന്നതുമെല്ലാം അത്തരത്തിലാണ്. വിവാഹം കഴിക്കാന്‍ എന്ന താല്പര്യത്തോടെയാണ് റോബിന് ദില്‍ഷയോട് പ്രണയം പറഞ്ഞത്. ഷോ കഴിഞ്ഞ് കഴിയുമ്ബോള്‍ ചിലപ്പോള്‍ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവാനുള്ള സാധ്യതയും പ്രേക്ഷകര്‍ പറയുന്നുണ്ട്.
റോബിന് ജോഡിയോടുള്ള സ്നേഹം വെളിവാക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. വീട്ടിലെ അംഗങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചില വാക്കുകള്‍ മോഹന്‍ലാല്‍ കണ്ടുപിടിച്ച് കൊണ്ടുവന്ന് മത്സരാര്‍ഥികളോട് പറഞ്ഞ് അതേ കുറിച്ച് സംസാരിച്ചിരുന്നു. അതിന്റെ ഭാഗമായി ‘ദിസ് ഈസ് വാട്ട് ഐ ഡു’ എന്ന് എപ്പോഴും സംസാരിക്കുമ്ബോള്‍ ഉപയോഗിക്കുന്നതിന്റെ കാരണം മോഹന്‍ലാല്‍ റോബിനോട് ചോദിച്ചിരുന്നു.പതിവായി ഉപയോഗിച്ചിരുന്നില്ലെന്നും ബിഗ് ബോസിലെത്തിയ ശേഷമാണ് അതിന്റെ ഉപയോഗം കൂടിയതെന്നും ഇനി ഷോ കഴിഞ്ഞാലും നിത്യ ജീവിതത്തില്‍ ഉപയോഗിക്കാന്‍ ആ വാക്ക് കൂടെ കൊണ്ടുപോകുമെന്നും റോബിന് മറുപടി നല്‍കിയിരുന്നു.
അപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞ മറുപടി മനോഹരമായിരുന്നു. ‘ഇതുമാത്രമല്ല. അതുപോലെ വീട്ടിലേക്ക് പോകുമ്ബോള്‍ ഒരുപാട് കാര്യങ്ങള്‍ കൂടി കൂടെ കൊണ്ടുപോകാന്‍ സാധിക്കട്ടെ’യെന്നാണ് മോഹന്‍ലാല്‍ റോബിനോട് പറഞ്ഞത്. സഹ മത്സരാര്ഥികളും റോബിനുമെല്ലാം അപ്പോള്‍ ചിരിക്കുന്നുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ ലാലേട്ടനും റോബിന്-ദില്‍ഷ ജോഡി ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നുവെന്നാണ് ബിഗ് ബോസ് പ്രേക്ഷകര്‍ പറയുന്നത്. ശനിയാഴ്ചത്തെ എപ്പിസോഡില്‍ മത്സരാര്‍ഥികള്‍ തമ്മിലുള്ള മനപൊരുത്തം മനസിലാക്കാന്‍ ടാസ്ക്ക് വെച്ചപ്പോഴും റോബിനും ദില്‍ഷയും ഒരുമിച്ചാണ് മത്സരിച്ചത്. രണ്ടുപേരും പരസ്പരം നന്നായി മനസിലാക്കിയിരിക്കുവെന്നത് ടാസ്ക്കില് ഇരുവരും നല്കിയ ഉത്തരങ്ങളില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു.