തങ്കച്ചന് എന്ന തങ്കുവിന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരുന്നൂ. ഇത്രയും നാളായിട്ട് എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന് പലരും താങ്കുവിനോാട് ചോദിച്ചിട്ടുണ്ട്. കുറച്ചു നാള് മുമ്പ് ലക്ഷ്മി നക്ഷത്ര പങ്കുവെച്ച ഒരു വീഡിയോയിലും തങ്കുവിന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. അന്ന് വൈകാതെ തന്നെ വിവാഹം ഉണ്ടാകുമെന്ന് വീഡിയോയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആളുടെ പേരോ മറ്റു വിവരങ്ങളോ താരം പുറത്ത് വിട്ടിരുന്നില്ല.
കഴിഞ്ഞ ദിവസം എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയില്‍ തങ്കു എത്തിയിരുന്നു. ഇവിടെവെച്ച് എംജിയുടെ ചോദ്യത്തിന് തങ്കു വിവാഹത്തെക്കുറിച്ച് മറുപടി പറഞ്ഞു. ഇതിനിടെ ഒരു വീട്ടില്‍ രണ്ട് തവണ പെണ്ണുകാണാന്‍ പോയ കഥയും തങ്കു പറഞ്ഞു.
പെണ്ണുകാണാനൊക്കെ പോയിട്ടുണ്ട്. ഒരുപാട് പെണ്ണിനെ കണ്ടിട്ടുണ്ട്. ഒരു സ്ഥലത്ത് ഞാന്‍ രണ്ടുപ്രാവശ്യം പോയിട്ടുണ്ട്. 2 വര്‍ഷം കഴിഞ്ഞാണ് പോവുന്നത്. ആദ്യത്തെ ബ്രോക്കര്‍ കൊണ്ടുപോയി അത് വേണ്ടാന്നൊക്കെ പറഞ്ഞാണ്. അത് കഴിഞ്ഞ് വേറെ ബ്രോക്കര്‍ ഇതേ സ്ഥലത്തേക്ക് വേറെ വഴിയിലൂടെ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ ഈ പെണ്ണിന്റെ അച്ഛനൊക്കെ അവിടെ നില്ക്കുന്നു. ഈ പയ്യന് ഇവിടെ വന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം നമ്മളെപ്പോലെയുള്ളവരുടെ വരുമാനമാര്‍ഗം മുഴുവനും ഉത്സവപ്പറമ്പുകളിലും ക്ലബുകളിലുമൊക്കെയാണ്. അത് നിന്നപ്പോള്‍ ഇടയ്ക്ക് സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ടായെന്നും തങ്കു പറഞ്ഞു.