വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു സന്തോഷം പങ്കുവെച്ച് തങ്കച്ചന്‍

സ്റ്റാര്‍ മാജികിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് തങ്കച്ചന്‍. ആരാധകര്‍ എന്നും ഈ താരത്തെ സ്‌നേഹത്തോടെ തങ്കു എന്നാണ് വിളിക്കാറ്. വേറിട്ട കഥാപാത്രങ്ങളെ വേദിയില്‍ മികവുറ്റ രീതിയില്‍ അവതരിപ്പിക്കാന്‍ തങ്കവിനു സാധിക്കാറുണ്ട്. എപ്പോഴും താരത്തിന്റെ പ്രകടനത്തിനും കൈയ്യടി ലഭിക്കാറുണ്ട്. കേരളം കടന്നു തങ്കച്ചന്‍ എന്ന തങ്കുവിന് ആരാധകര്‍ ഏറെയാണ്.

ഈ അടുത്താണ് താന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച് താരം പറഞ്ഞത്. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലില്‍ ഒരു എപ്പിസോഡ് തങ്കുവിന്റെ വിവാഹത്തെക്കുറിച്ച് ആയിരുന്നു പറഞ്ഞത്. എന്നാല്‍ വധുവിന്റെ പേരോ മറ്റു വിവരങ്ങളും താരങ്ങള്‍ വെളിപ്പെടുത്തിയില്ല. തനിക്ക് ആളെ അറിയാം എന്നും ചേച്ചിയെ തങ്കു കാണിച്ചുതന്നിട്ടുണ്ടെന്നും ലക്ഷ്മി വീഡിയോയില്‍ പറയുന്നുണ്ട്. വൈകാതെ തന്നെ തങ്കച്ചന്റെ വിവാഹം ഉണ്ടാവും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

അതേസമയം നേരത്തെ സ്റ്റാര്‍ മാജികിലെ അനു മോളെയും തങ്കച്ചനെയും ചേര്‍ത്ത് ചില ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു , ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്ന ഗോസിപ്പുകള്‍ ആയിരുന്നു വന്നത് , എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് അനുമോള്‍ രംഗത്ത് എത്തുകയുണ്ടായി , തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും മറ്റൊരു ബന്ധമില്ലെന്നും താരം പറഞ്ഞിരുന്നു. സ്റ്റാര്‍ മാജിക് വേദിയില്‍ വെച്ച് ഇവര്‍ ഒന്നിച്ച് നിരവധി പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പ്രേക്ഷകരിലും അങ്ങനെ ഒരു സംശയം ഉണ്ടായത്.

അതേസമയം ഇപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് തങ്കച്ചന്‍ എത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതേക്കുറിച്ച് തങ്കു പറയുന്നത്. മലയാള സിനിമയിലേക്കുള്ള എന്റെ ആദ്യ നായക പരിവേഷം. ഷാനു സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന മാരുതന്‍ എന്ന സിനിമയിലൂടെ , എല്ലാവരുടെയും ഇതുവരെയും ഉണ്ടായിരുന്ന സ്‌നേഹവും സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ടൈറ്റില്‍ ഇവിടെ അനൗണ്‍സ് ചെയ്യുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ തന്നെ പുറത്തിറങ്ങുന്നതായിരിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം കുറിച്ചത് .