ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് നിങ്ങൾക്കുമാകാം കോടീശ്വരൻ. വർഷങ്ങളായി സോണി ടിവിയിൽ ആണ് ഈ പരിപാടി സംപ്രേഷണം ചെയ്തു വരുന്നത്. അമിതാബ് ബച്ചൻ ആണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. പരിപാടിയുടെ പതിനാലാം സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായമാണ് പരിപാടിക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
പരിപാടിയിൽ ഇതുവരെ മൂന്ന് കോടീശ്വരന്മാർ ആണ് ഉണ്ടായിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ മൂന്ന് കോടീശ്വരിമാർ ആണ് ഉണ്ടായിട്ടുള്ളത്. ഇതുവരെ ഒരു കോടി അടിച്ചെടുത്ത മൂന്നുപേരും സ്ത്രീകളായിരുന്നു. ഒരു വ്യക്തി ഏകദേശം ഒരു കോടിയുടെ പടിവാതിൽക്കൽ വരെ എത്തി. എന്നാൽ അവസാന നിമിഷം അദ്ദേഹത്തിന് പരിപാടിയിൽ നിന്നും പുറത്തു പോകേണ്ടി വന്നു.
തേജ് ബഹദൂർ സിങ് എന്നാണ് ഇദ്ദേഹത്തിൻറെ പേര്. ഒരു കർഷക കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം വരുന്നത്. അമ്മയുടെ സ്വർണം പോലും പണയം വെച്ച് കൊണ്ടായിരുന്നു കോടീശ്വരൻ പരിപാടിയിൽ പങ്കെടുക്കാൻ തേജ് ബഹദൂർ എത്തിയത്. ജീവിതം ഇതോടെ മാറിമറിയും എന്ന് തേജ് ബദൂർ ശരിക്കും വിശ്വസിച്ചിരുന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.
50 ലക്ഷം രൂപയുടെ ചോദ്യം വരെ തേജ് ബഹദൂർ ശരിയായി ഉത്തരം പറഞ്ഞു. എന്നാൽ ഒരു കോടിയുടെ ചോദ്യത്തിന് ഉത്തരം അറിയാത്തതിനാൽ പരിപാടിയിൽ നിന്നും പുറത്തു പോകേണ്ടി വന്നു. 50 ലക്ഷം രൂപ നേടിയ ശേഷമാണ് തേജ് ബഹദൂർ ഗ്രാമത്തിലേക്ക് തിരിച്ചു പോയത്. ഒരു കർഷക കുടുംബത്തിൽ ജനിച്ച തേജ് ബഹദൂറിന്, ഒരു ഐഎഎസ് ഓഫീസർ ആകണം എന്നാണ് ആഗ്രഹം.