മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് തൻവി റാം. അമ്പിളി എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറുന്നത്. സൗബിൻ ആയിരുന്നു ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ മികച്ച അഭിപ്രായം ആയിരുന്നു ചിത്രം സ്വന്തമാക്കിയത്. മികച്ച പ്രകടനമായിരുന്നു സൗബിൻ ഈ ചിത്രത്തിൽ കാഴ്ചവച്ചത്. നായിക ആയി അരങ്ങേറിയ താരം പുതുമുഖം ആണെങ്കിലും അതിനെ വെല്ലുന്ന പെർഫോമൻസ് ആയിരുന്നു കാഴ്ചവച്ചത്. നിരവധി ആളുകളുടെ അഭിനന്ദനം തൻവി സ്വന്തമാക്കി.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായവുമായി എത്താറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
അമ്പിളി എന്ന ചിത്രത്തിനുശേഷം താരം കപ്പേള എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടു. ചെറിയ കഥാപാത്രത്തെയായിരുന്നു താരം ഇതിൽ അവതരിപ്പിച്ചത്. എങ്കിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നുന്ന കഥാപാത്രമായിരുന്നു ഇത്. ജോൺ ലൂഥർ എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ഇതിനൊപ്പം അന്യഭാഷകളിൽ നിന്നും താരത്തിന് ധാരാളം ഓഫറുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും തെന്നിന്ത്യൻ സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് ഈ നടി.
ഒരു യുവാവിനൊപ്പം നിൽക്കുന്ന ചിത്രമാണ് താരം. ആരാണ് ഈ വ്യക്തി എന്ന് അറിയുമോ? നടിയുടെ സഹോദരനാണ് ഇദ്ദേഹം. സംഗീത് റാം എന്നാണ് ഇദ്ദേഹത്തിൻറെ പേര്. പങ്കുവെച്ച് ഉടൻതന്നെ ചിത്രം വൈറൽ ആയി മാറുകയും ചെയ്തു. നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്. ഇതിനോടകം ഇരുപത്തി രണ്ടായിരത്തിൽ അധികം ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. നിരവധി പ്രമുഖർ അടക്കം ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തുന്നുണ്ട്.