സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ട് എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. ഇതിലെ വേറിട്ട ചിത്രങ്ങളെല്ലാം പ്രേക്ഷകഹൃദയത്തില്‍ സ്ഥാനം നേടാറുണ്ട്. ഇപ്പോള്‍ നടി തമന്നയുടെ കിടിലന്‍ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കവരുന്നത് . തമന്നയുടെ ഫോട്ടോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അന്നും ഇന്നും ലുക്കിന്റെ കാര്യത്തില്‍ തമന്ന മുന്നിലാണെന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ പറയുന്നത്.
ചുവപ്പ് സാരിയില്‍ അഴകിന്റെ റാണിയായി എത്തിയിരിക്കുകയാണ് തമന്ന. ഫ്ലോറല്‍ ഡിസൈനുള്ള സിംപിള്‍ സാരിയിലാണ് താരം തിളങ്ങിയിരിക്കുന്നത്.
തെന്നിന്ത്യയിലെ താരറാണിയാണ് തമന്ന ഭാട്ടിയ. ഗ്ലാമര്‍ വേഷങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ നടി ആ വേഷങ്ങളില്‍ തന്നെ ഒതുങ്ങി നില്‍ക്കാതെ പിന്നീട് ശക്തമായ കഥാപാത്രത്തിലേക്കും കൂടി താരം കടന്നു. മലയാള സിനിമയില്‍ അഭിനയിച്ചില്ലെങ്കില്‍ പോലും തമന്നക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിയായ തമന്നയ്ക്ക് മലയാളികള്ക്കിടെ ഒരു പ്രത്യേക സ്ഥാനം ഉണ്ട്.
പതിമൂന്നാം വയസ്സു മുതല്‍ കലാരംഗത്ത് ജോലി ചെയ്യുന്ന തമന്ന സ്കൂളിന്റെ വാര്‍ഷിക ദിന ചടങ്ങില്‍ പങ്കെടുക്കുന്ന വേളയില്‍ ഒരു പ്രധാന വേഷം വാഗ്ദാനം ചെയ്യപ്പെടുകയും അത് താരം ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെ ഒരു വര്‍ഷത്തോളം മുംബൈയിലെ പൃഥ്വി തിയേറ്ററിന്റെ ഭാഗമായി. 2005ല്‍ ചലച്ചിത്രലോകത്തേയ്ക്ക് കടന്ന തമന്ന ഭാട്ടിയ, തമിഴ്, തെലുഗു ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ചു