മലയാളികളുടെ മനസ്സിൽ സംഗീത കുടുംബം എന്ന ചിന്ത വന്നാൽ ആദ്യം ഓർമ വരിക സുജാത മോഹൻ്റെ കുടുംബം ആയിരിക്കും. അമ്മ സുജാതയെ പോലെ തന്നെ മകൾ ശ്വേതയും മലയാള പിന്നണിഗാന രംഗത്ത് സജീവമാണ്. മലയാളത്തിന് പുറമേ തെലുങ്ക് തമിഴ് കന്നട ഹിന്ദി തുടങ്ങിയ ഭാഷകളിലും ശ്വേത ഗാനം ആലപിച്ചിട്ടുണ്ട്. ശ്വേതാ ഇന്ത്യൻ സംഗീത ലോകത്തെ യുവ ഗായകരിൽ മുൻപന്തിയിൽ തന്നെ ഉള്ള ഒരാളാണ് ആണ്. ഇന്ത്യയിലെ പ്രശസ്തമായ പല സംഗീത സംവിധായകരുമായും ശ്വേതാ പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. താൻ ഒരു പാട്ടുക്കാരിയാകുന്നത് തൻറെ അമ്മയായ സുജാതയ്ക്ക് ഇഷ്ടമല്ലായിരുന്നു എന്നാണ് ശ്വേത വെളിപ്പെടുത്തിയിരിക്കുന്നത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ ജോൺ ബ്രിട്ടാസുമായി സംസാരിക്കുമ്പോഴാണ് ഈ സത്യം താരം വെളിപ്പെടുത്തിയത്. അമ്മയും അച്ഛനും ആദ്യം സംഗീതം പഠിക്കാൻ പറഞ്ഞപ്പോൾ താൻ പോയില്ല. പിന്നെ ആയിരുന്നു സംഗീതത്തിൻറെ വഴിയിലേക്ക് തിരിഞ്ഞത്. എന്നാൽ അമ്മയുടെ ഇഷ്ടം മറ്റൊന്നായിരുന്നു.
ശ്വേതയുടെ വാക്കുകളിലൂടെ..
“അച്ഛനും അമ്മയും പാട്ടുകാരായതിൻറെ ഗുണം തനിക്കുണ്ടെന്ന് ആയിരുന്നു എല്ലാവരും പറഞ്ഞത്. ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥയായി തന്നെ കാണണം എന്നാണ് അമ്മ ആഗ്രഹിച്ചത്. അമ്മയുടെ പേര് ചീത്ത ആകാൻ പാടില്ല എന്നത് തുടക്കത്തിൽ ആശങ്കപ്പെടുത്തുന്ന കാര്യമായിരുന്നു. തുടക്കം മുതലേ എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു.
ഇതുവരെ ഒരു മോശം കമൻറ് പോലും കേട്ടിട്ടില്ല. തൻറെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമാണ് പാട്ടിൻ്റെ വഴിയെ വന്നത്. കൂട്ടുകാരിയുടെ സഹോദരനെയാണ് ശ്വേതാ വിവാഹം ചെയ്തത്. മൂന്നാലു വർഷത്തിനുശേഷം പ്രണയത്തിലാവുകയും , അത് വിവാഹത്തിൽ എത്തുകയുമായിരുന്നു.