ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നടിയാണ് സ്വാസിക. സീരിയലിലും സിനിമയിലും ഒരു പോലെ തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ കിട്ടുമ്പോഴും സീരിയല്‍ കഥാപാത്രങ്ങള്‍ വിടാനും നടി തെയ്യാറല്ല ഇപ്പോള്‍ തന്റെ അഭിനയത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സ്വാസിക.
കിട്ടുന്ന കഥാപാത്രങ്ങള്‍ ഭംഗിയായി ചെയ്യുന്ന നടി കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തെയ്യാറാണെന്നും പറയുകയാണിപ്പോള്‍. ‘സീരിയലിലായാലും സിനിമയിലായാലും എന്റെ വസ്ത്രധാരണ രീതിക്ക് അനുയോജ്യമായ കഥാപാത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. പക്ഷേ നല്ലൊരു പ്രൊജക്ട് ലഭിച്ചാല്‍ മുടി മുറിക്കാനോ ലുക്ക് മാറ്റാനോ എനിക്ക് മടിയില്ലെന്ന് സ്വാസിക പറയുന്നു.
ഫോട്ടോഷൂട്ട് ചിത്രങ്ങളിലും വേറിട്ട വേഷങ്ങളുമായി താരം എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലും സജീവമായ സ്വാസിക ഇതിലും തന്റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. അഭിനയത്തെ ജീവിതത്തിന്റെ പാതിയായി കണ്ട നടി കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്തും ചെയും. അഭിനയത്തെ അഭിനയമായി തന്നെയാണ് നടി കാണുന്നത്.
ഞാന്‍ നേരത്തെ ജീന്‍സും ഷോര്‍ട്സും ധരിക്കുകയും മുടി കളര്‍ ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതിനാല്‍ കഥാപാത്രങ്ങള്‍ക്കനുസരിച്ച് കോലം മാറ്റുന്നത് എനിക്ക് പുതുമയുള്ള ഒരു കാര്യമല്ലെന്നും നടി വ്യക്തമാക്കിയിരുന്നു.
തമിഴിലൂടെയായിരുന്നു സ്വാസിക സിനിമയിലെത്തുന്നത്. 2009 ല്‍ പുറത്തിറങ്ങിയ വൈഗൈ ആയിരുന്നു ആദ്യത്തെ സിനിമ. ഫിഡില്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാസിക മലയാളത്തില്‍ എത്തുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ചു. പിന്നീട്ട് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ തേപ്പുകാരിയായി ശ്രദ്ധ നേടി. പക്ഷെ സ്വാസികയെ താരമാക്കുന്നത് ടെലിവിഷനാണ്. സീത പരമ്പരയാണ് തന്റെ കരിയറിന്റെ വഴിതിരിവായതെന്ന് നടി പറഞ്ഞിരുന്നു.