നിരവധി മലയാള സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ താരമാണ് നടി സ്വാസിക വിജയ്. ഫ്ലവേഴ്സ് ടി.വിയിലെ സീത സീരിയലിലൂടെയാണ് സ്വാസിക മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. പിന്നാലെ നിരവധി ടെലിവിഷന്‍ ഷോകളിലും താരം അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടി.
ബിഗ്സ്ക്രീനില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് നായികയായി മാറാനും സ്വാസികയ്ക്ക് കഴിഞ്ഞു. വാസന്തി എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടാനും സ്വാസികയ്ക്ക് കഴിഞ്ഞു. സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ചതുരം ആണ് സ്വാസികയുടെ പുതിയ ചിത്രം.
അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്, റോഷന് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2019ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥും ചേര്‍ന്നാണ് സിനിമയ്ക്ക് കഥയെഴുതിയത്.
ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിത തന്റെ വിവാഹത്തെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താന്‍ ജാതകം നോക്കി മാത്രമേ വിവാഹം കഴിക്കൂ എന്നാണ് നടി പറയുന്നത്.
ഞാന്‍ എപ്പോഴും ലക്കില്‍ വിശ്വസിക്കുന്നുണ്ട് എന്നാണ് നടി പറയുന്നത്. ഒപ്പം ഹാര്‍ഡ് വര്‍ക്കും വേണം. എന്റെ അന്ധവിശ്വാസങ്ങള്‍ ആരേയും ഉപദ്രവിക്കാത്തതാണ്.
ജാതകത്തില്‍ ഉള്ളത് പോലെയാണ് എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്നാണ് നടി പറയുന്നത്. എന്റെ ജാതകത്തിലുണ്ട് ഞാന്‍ ഒരു കലാകാരിയാകുമെന്നത്. ഇരുപത്തിയഞ്ച് വയസിന് ശേഷമെ പ്രതീക്ഷിക്കുന്ന തരത്തില്‍ കലാരംഗത്ത് പ്രശസ്തിയാര്‍ജിക്കൂവെന്നും ജാതകത്തിലുണ്ട്.
‘ഞാന്‍ ആറില്‍ പഠിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ എന്റെ ജാതകം നോക്കി പറഞ്ഞത്. അതെല്ലാം ഇപ്പോള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ജാതകം നോക്കിയെ കല്യാണം കഴിക്കൂവെന്നത് പറയുന്നത്. എന്റെ കാര്യത്തില്‍ പലതും കറക്ടായി വരുന്നുണ്ട്’ എന്നാണ് സ്വാസിക പറയുന്നത്.