കുറച്ചു ദിവസം മുൻപ് സാമൂഹ്യമാധ്യമങ്ങളിൽ ഒരു വീഡിയോ വൈറൽ ആയിരുന്നു. പത്താംക്ലാസ് വിദ്യാർഥിനിയെ സമസ്ത നേതാവ് പൊതുവേദിയിൽ അപമാനിക്കുന്ന വീഡിയോ ആയിരുന്നു അത്. പല ഭാഗങ്ങളിൽ നിന്നും ഇതിനെതിരെ പ്രതികരണം വന്നു. അതേസമയം ഇതിനെ അനുകൂലിച്ചും നിരവധി പ്രതികരണങ്ങൾ വന്നു എന്നതാണ് രസകരം. പല ആളുകളും ഇതിനെതിരെ ശക്തമായി പ്രതികരിച്ചപ്പോൾ സ്ഥിരമായി പ്രതികരിക്കുന്നവർ ചിലർ മിണ്ടാതെ ഇരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വിഷയത്തിൽ സംസ്ഥാന സർക്കാരും പ്രതിപക്ഷവും നിലപാട് വ്യക്തമാക്കട്ടെ എന്ന് താരം പറയുന്നു. ഇതിൽ നടപടിയെടുക്കാനുള്ള ഉത്തരവാദിത്വം ബിജെപിക്ക് ഇല്ല എന്നും താരം വ്യക്തമാക്കി. താൻ എന്തിനാണ് പറയുന്നത്. മുഖ്യമന്ത്രി പറയട്ടെ, ആഭ്യന്തരമന്ത്രി പറയട്ടെ. രണ്ടും ഒരാൾ തന്നെയാണ്, അത് തനിക്ക് അറിയാഞ്ഞിട്ടല്ല.
സ്ഥാനമാണ് താൻ പറഞ്ഞത്. പ്രതിപക്ഷം പറയട്ടെ, ഞങ്ങൾക്ക് ഇപ്പോൾ പറയാൻ ഉത്തരവാദിത്വം ഇല്ലല്ലോ. ഇലക്ഷൻ സമയത്ത് തങ്ങൾ വെറുപ്പിൻ്റെ ആളുകളാണ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള ചോദ്യം വേണ്ട. അതിന് മറുപടിയില്ല. ഇവിടെ ഇങ്ങനെയൊരു അനീതി നടന്നു.
ആ അനീതി ചോദ്യം ചെയ്യേണ്ടത് ആരാണ്? പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ആണ് ഉത്തരവാദിത്വം. അവരോട് ചോദിക്കൂ എന്നും താരം വ്യക്തമാക്കി. സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് താരമിപ്പോൾ.