നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീടായ ‘ലക്ഷ്മി’യിലാണ് ഗവര്‍ണര്‍ എത്തിയത്. കുടുംബ സമേതമാണ് ഗവര്‍ണര്‍ എത്തിയത്.
അടുത്തിടെ വിവാഹിതരായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയെയും ഭര്‍ത്താവ് ശ്രേയസിനെയും നേരിട്ടെത്തി ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണര്‍ കുടുംബസമേതം ലക്ഷ്മിയിലെത്തിയത്.
കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ഗവര്‍ണര്‍ നവദമ്പതികളെ അനുഗ്രഹിച്ചു. ഗവര്‍ണറുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
”ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നവദമ്പതികളെ അനുഗ്രഹിക്കാനായി ‘ലക്ഷ്മി’ സന്ദര്‍ശിച്ചപ്പോള്‍. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേര്‍ന്നു.”-സുരേഷ് ഗോപി കുറിച്ചു.
അടുത്തകാലത്തു നടന്ന ഏറ്റവും വലിയ താര വിവാഹങ്ങളിലൊന്നായിരുന്നു ഭാഗ്യയുടേത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരന്മാരെ ആശിര്‍വദിച്ചിരുന്നു.
സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ എത്തിയിരുന്നു. പിന്നീട് ജനുവരി 19ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്നും സുരേഷ് ഗോപി നടത്തി.