മലയാളി പ്രേക്ഷകരുടെ അല്ലെങ്കിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാറിൽ ഒരാളാണ് സുരേഷ് ഗോപി, അദ്ദേഹം മലയാള സിനിമക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്, പക്ഷെ ഇപ്പോൾ അദ്ദേഹം ഇടവേളകൾ എടുത്താണ് സിനിമകൾ ചെയ്യുന്ന്നത്, അതും പഴയത് പോലെ ആക്ഷൻ സിനിമകൾ അല്ലാതെ കൂടുതൽ അഭിനയ സാധ്യത ഉള്ള സിനിമകാലിനു അദ്ദേഹം തിരഞ്ഞെടുക്കന്നത്, അപ്പോത്തിക്കിരി എന്ന അദ്ദേഹത്തിന്റെ ചിത്രം വളരെ അധികം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പക്ഷെ മലയാലയകൾ ഇന്നും എന്നും അദ്ദേഹത്തെ കാണാൻ ആഹ്രഹിക്കുന്നത് ആ പഴയ ആക്ഷൻ രംഗങ്ങളിൽ തന്നെയാണ്..
https://www.facebook.com/ActorSureshGopi/posts/1719162811559662
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റർ പുതിയ ചിത്രത്തിന്റെ റോൾ എന്ന പേരിൽ ഒരു ചിത്രം പ്രചരിക്കുന്നു, അതിനെതിരെ സുരേഷ് ഗോപി രംഗത്ത് വന്നിരിക്കുകയാണ്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: പ്രഖ്യാപിക്കപ്പെട്ടതോ ചിത്രീകരണം പുരോഗമിക്കുന്നതോ ആയ എന്റെ ഏതെങ്കിലും പ്രോജക്ടുകളുമായി ബന്ധമുള്ള എന്റെ ചിത്രങ്ങളോ ഡിസൈനുകളോ അല്ല സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തെറ്റായ വിവരങ്ങളോടെ അവ പ്രചരിപ്പിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നീതീകരിക്കത്തക്കതല്ല. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ 250-ാം ചിത്രത്തിന്റെയും തുടര്‍ന്നു വരുന്ന രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെയും ഫോട്ടോ ഷൂട്ടുകള്‍ വരെ മാത്രമേ ഈ താല്‍ക്കാലിക ഗെറ്റപ്പ് ഉണ്ടാവൂ. അതിനുശേഷം ഷേവ് ചെയ്ത ലുക്കിലാണ് കാവലിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുക.