വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയത്തില്‍ സ്ഥാനം പിടിച്ച താരങ്ങളാണ് സുരഭി ലക്ഷ്മിയും , വിനോദ് കോവൂരും. എം80 മൂസയിലൂടെയാണ് ഈ താരങ്ങള്‍ പ്രേക്ഷകരുമായി കുടൂതല്‍ അടുത്തത്. ജനപ്രിയ ജോഡികളായി മാറിയിരുന്ന സുരഭി ലക്ഷ്മിയും വിനോദ് കോവൂരും പിന്നീട് മറ്റു സ്റ്റേജ് പരിപാടികളിലും എത്തിയിരുന്നു.
ഇപ്പോള്‍ വിനോദ് കോവൂരിന്റെ ചേട്ടന്റെ വീട്ടിലെ മുല്ലപ്പൂ വസന്തം കാണാനെത്തിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് സുരഭി. വിനോദ് കോവൂരിന്റെ തറവാട് വീട്ടിലാണ് നാഗവള്ളി മുല്ല പൂത്തത്.
ഇതിന് നല്ല മണം ആണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു നഴ്സറിയില്‍ നിന്നും വാങ്ങിവെച്ച മുല്ലച്ചെടി പെട്ടന്ന് തന്നെ പര്‍ന്ന് പന്തലിക്കുകയായിരുന്നു. ഇപ്പോള്‍ അത് വീടിന് അടുത്ത മരത്തിലും ടെറസിലും എല്ലാം പടര്‍ന്ന് കിടക്കുന്നു. ഡിസംബറിലാണ് ഈ മുല്ല പൂക്കുന്നത്. നാലഞ്ച് ദിവസത്തെ ആയുസ്സേ ഈ മുല്ലയ്ക്കുള്ളുവെന്ന് വിനോദ് കോവൂര്‍ പറഞ്ഞു.
വിനോദേട്ടന്റെ ചേട്ടന്റെ വീടായ ചിത്രമൂലയിലാണ് ഞാനിപ്പോള്‍. ഇവിടെ എല്ലാ വര്‍ഷവും ഈ മുല്ല പൂക്കാറുണ്ട്. അത് കാണാനായി മിക്കവാറും ഇവിടേക്ക് വരാറുണ്ട്. ഗംഭീരമാണ് ഇവിടത്തെ കാഴ്ച. നല്ല മണമാണ്. എം80 മൂസ ഉള്ള സമയത്ത് ഞങ്ങള്‍ ഇവിടെ വന്ന് ഫോട്ടോയൊക്കെ എടുക്കാറുണ്ടായിരുന്നു. കുറേക്കാലത്തിന് ശേഷം ഞങ്ങളൊരു പരിപാടിക്കായി കാസര്‍കോടേക്ക് പോവുകയാണ്. വന്നപ്പോള്‍ ഇത് കണ്ടപ്പോള്‍ ഭയങ്കരമായിട്ട് സന്തോഷമായി.
കാണാനുള്ളവര്ക്കൊക്കെ ഇത് വന്ന് കാണാം. അഞ്ചാറ് ദിവസം കൊണ്ട് ഇത് തീരുമായിരിക്കുമെന്ന് തോന്നുന്നുവെന്നും പറഞ്ഞായിരുന്നു സുരഭി സംസാരം അവസാനിപ്പിച്ചത്. സുരഭി ലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളുമായി വിനോദും എത്തിയിരുന്നു. ഞമ്മളെ പാത്തു ഇന്ന് കോവൂര്‍ വീട്ടിലെ പൂവസന്തം കാണാന്‍ വന്നപ്പോള്‍ എന്ന ക്യാപ്ഷനോടെയായാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കിട്ടത്.