‘ആ വസ്ത്രം ധരിച്ച് ജ്വല്ലറി ഉദ്ഘാടനം ചെയ്യാൻ പോയിട്ടുണ്ട്.’ വെളിപ്പെടുത്തലുമായി സുരഭി ലക്ഷ്മി. അതെങ്ങനെ സാധിക്കും എന്ന് മൂക്കത്ത് വിരൽ വെച്ച് പ്രേക്ഷകർ!

സുരഭി ലക്ഷ്മി എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച വ്യക്തി കൂടിയാണ് താരം. എം80 മൂസ എന്ന പരമ്പരയിലൂടെയാണ് താരം ജനശ്രദ്ധ നേടുന്നത്. പരമ്പരയിൽ പാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുരഭി ലക്ഷ്മിയാണ്. വളരെ രസകരമായ ഒരു കഥാപാത്രത്തെ അതിൻറെ മികച്ച രീതിയിൽ തന്നെ സുരഭി അവതരിപ്പിക്കുകയും ചെയ്തു.

ഒരുപാട് ആരാധകർ ഉണ്ടായിരുന്നു ഈ കഥാപാത്രത്തിന്. ഇപ്പോൾ സിനിമകളിലും വളരെ സജീവമാണ് സുരഭി. പലപ്പോഴും പല പരസ്യങ്ങളിലും ഉദ്ഘാടനങ്ങളിലും സുരഭി ഇതേ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നാട്ടുമ്പുറത്തെ ഒരു സാധാരണ സ്ത്രീയാണ് പാത്തു എന്ന കഥാപാത്രം. അതുകൊണ്ടുതന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. ഇതു മനസ്സിലാക്കിയിട്ട് അവൻ പലരും താരത്തെ ഈ രീതിയിൽ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുണ്ട്.

സുരഭി തന്നെ ഇക്കാര്യം തുറന്നു പറയുകയാണ്. കുറി എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിലാണ് താരം ഈ സംഭവം വിവരിച്ചത്. ആ കഥാപാത്രത്തിന് നാട്ടിലുള്ള നിരവധി ഉമ്മമാർ സംസാരിക്കുന്ന രീതിയാണ്. നാട്ടിൻപുറത്തു നിന്നുള്ള വ്യക്തിയായതിനാൽ അതിൻറെ സ്വഭാവസവിശേഷകൾ തനിക്കുണ്ടാകും. പെട്ടെന്ന് ആളുകൾ തിരിച്ചറിയുന്നത് ആ ഒരു കഥാപാത്രത്തിലൂടെയാണ്. അതുകൊണ്ടുതന്നെ ആളുകൾ വളരെ പെട്ടെന്ന് അടുത്തു വരും.

ദേശീയ പുരസ്കാരം ലഭിച്ചു കഴിഞ്ഞതിനുശേഷം ഇത്തരത്തിൽ ഉള്ള കഥാപാത്രങ്ങൾക്ക് തന്നെ വിളിച്ചിരുന്നു. പക്ഷേ താൻ അത് ചെയ്യാൻ പോയില്ല. ഉദ്ഘാടനങ്ങൾ ഒക്കെ ചെയ്തുകൊണ്ടിരുന്നത് നൈറ്റി ഇട്ടിട്ടാണ്. ജ്വല്ലറിയും ടെക്സ്റ്റൈൽസും ഒക്കെ ഇങ്ങനെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിനു മാറ്റം വന്നു എന്ന് താരം പറയുന്നു.