കുറച്ചുകാലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ഒരു പേരായിരുന്നു നടന് ആദിത്യ ജയന്റെ. ഇപ്പോഴിതാ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ് ഈ നടന്. ഇത്തവണ നടന് ദിലീപിനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടാണ് ആദിത്യന് എത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ആദിത്യന് പറഞ്ഞു.
തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് താരം പ്രതികരിച്ചത്. ദിലീപിന്റെ കാവ്യയുടെ ഒരു ഫോട്ടോയും നടന് ഷേയര് ചെയ്തിട്ടുണ്ട്. പിന്നാലെ മറ്റു ചില വീഡിയോയും ആദിത്യന് ഷേയര് ചെയ്തു.
മീഡിയ വണ്‍ ചാനലിന്റെ സ്പെഷ്യല്‍ എഡിഷന് ചര്‍ച്ചയില്‍ സംവിധായകന് ബാലചന്ദ്ര കുമാര്‍ പറഞ്ഞ ആരോപണങ്ങള്‍ വെറും നുണയാണ് എന്ന് വാദിക്കുന്ന നിര്‍മ്മാതാവിന്റെ വീഡിയോ ആദിത്യന് ജയന് പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ തന്നെ ബാലചന്ദ്ര കുമാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ വീഡിയോയും ആദിത്യന് പങ്കുവെക്കുന്നുണ്ട്.
കഥ പറയുമ്പോള്‍ കൃത്യമായി പറയു കാക്കനാട് ജയില്‍ അല്ല ആലുവ ജയില്‍ ചുമ്മ ഇരുന്നു അടിക്കുവാണ് എന്ന് കുറിച്ച് ദിലീപിനെതിരെ ഉയരുന്ന ആരോപണങ്ങളുടെ വീഡിയോയും ആദിത്യന് പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ ദിലീപും കാവ്യയും നിറചിരിയോടെ നില്ക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ദിലീപേട്ടനൊപ്പം എന്നും ആദിത്യന് കുറിച്ചിട്ടുണ്ട്. ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്.