മലയാളികൾക്ക് സുപരിചിതമായ താരമാണ് മഞ്ജുപിള്ള.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.നടി മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും വേർപിരിഞ്ഞു എന്ന വാർത്ത വന്നിരിക്കുകയാണ്.ഇപ്പോഴിതാ സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുറത്തിനിടയിലാണ് സുജിത് വേർപിരിഞ്ഞ കാര്യം സ്ഥിരീകരിച്ചത്.ഭാര്യയായ മഞ്ജു പിള്ളയുടെ അടുത്ത കാലത്തെ സിനിമയായ ഹോം, ഫാലിമി എന്നിവയ്ക്ക് ശേഷമുണ്ടായ പ്രകടനത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു സുജിതിനോടുള്ള ചോദ്യം. ഇതിന് ഒരു സുഹൃത്ത് എന്ന നിലയിൽ നോക്കിക്കാണുമ്പോൾ ഒരാൾ വലിയ നിലയിൽ എത്തുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്ന് സുജിത് മറുപടി നൽകി.ഒരു സുഹൃത്ത് എന്ന് പറയാൻ കാരണം, 2020 മുതൽ മഞ്ജുവുമായി അകന്നു കഴിയുകയാണ്. കഴിഞ്ഞ മാസം നിയമപരമായി ഇരുവരും വിവാഹമോചിതരായി എന്ന് സുജിത് വ്യക്തമാക്കി. അതേസമയം വേർപിരിഞ്ഞെങ്കിലും മഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് പരസ്പരം ചര്ഡച്ച ചെയ്യാറുണ്ടെന്നും സുഹൃദ് ബന്ധം നിലനിർത്തുന്നുണ്ടെന്നും സുജിത് വ്യക്തമാക്കി.
പരസ്പരം ഇപ്പോഴും നല്ല അടുപ്പമാണ് ഉള്ളത്. തന്റെ സിനിമയിലേക്കുള്ള ചുവടുവയ്പ്പിനു മഞ്ജു വഹിച്ച പങ്ക് വളരെ വലുതാണെന്നും സുജിത് അഭിമുഖത്തിൽ പറഞ്ഞു. മലയാള സിനിമയിലെ മുൻനിര ഛായാഗ്രാഹകന്മാരിൽ ഒരാളാണ് സുജിത്. L2 എമ്പുരാൻ ആണ് സുജിത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ പ്രൊജക്ട്. സീരിയലിൽ പ്രവർത്തിക്കുന്ന കാലത്തായിരുന്നു മഞ്ജുവും സുജിതും തമ്മിൽ സൗഹൃദത്തിലാകുന്നതും പിന്നെ വിവാഹിതരാകുന്നതും.