സൗഭാഗ്യ വെങ്കിടേഷിന്റെ അര്ജുന് സോമശേഖറിന്റെ മകളാണ് സുദര്‍ശന. ഒരു നര്‍ത്തകി കൂടിയായ സൗഭാഗ്യ ടിക് ടോക്കിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സിനിമയില്‍ നിന്ന് അവസരം ലഭിച്ചെങ്കിലും ഈ താരം സ്വീകരിച്ചിരുന്നില്ല. അതേസമയം അര്ജുന് ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. എന്നാല്‍ ഇതില്‍നിന്ന് പിന്നീട് പിന്മാറുകയായിരുന്നു അര്ജുന്. രണ്ടുപേരും ഡാന്‍സില്‍ കഴിവ് തെളിയിച്ചവരാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരായത്.
അമ്മയാവാന്‍ പോകുന്ന സന്തോഷമെല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. പിന്നാലെ ഗര്‍ഭകാലത്തെ കുറിച്ചും സൗഭാഗ്യ വീഡിയോയിലൂടെ പറഞ്ഞിരുന്നു. തന്റെ ഗര്‍ഭകാലം ശരിക്കും ആസ്വദിച്ചിരുന്നു സൗഭാഗ്യം. ഒരു റൂമില്‍ തന്നെ ഒതുങ്ങിനില്ക്കാതെ ഡാന്‍സും ഒപ്പം കുഞ്ഞു യാത്രകളും നടത്തിയിരുന്നു. കുഞ്ഞ് ജനിച്ചതിനെക്കുറിച്ചും മകള്‍ക്ക് സുദര്ശന് എന്ന് പേരിട്ടതിനെക്കുറിച്ച് എല്ലാം ഇവര്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ സുദര്‍ശനയുടെ ആദ്യത്തെ പൊങ്കാല ആഘോഷം ആക്കിയിരിക്കുകയാണ് ഈ കുടുംബം. ഇതിന്റെ വീഡിയോയും ഇവര്‍ യൂട്യൂബ് ചാനല്‍ വഴി പങ്കുവെച്ചിട്ടുണ്ട്. സുദര്‍ശന ുടെ ആദ്യത്തെ പൊങ്കാല എന്ന കുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്.
സൗഭാഗ്യയും കുടുംബവും വീട്ടില്‍ പൊങ്കാല ഒരുക്കുന്നതും ഈ വീഡിയോയില്‍ കാണാം. ഇവര്‍ക്കൊപ്പം കുഞ്ഞ് സുദര്‍ശനയും പൊങ്കാലയില്‍ സജീവമാണ്. ഈ പുതിയ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് കുറിച്ച് എത്തുന്നത്. അതേസമയം മകള്‍ ജനിച്ചതിനു ശേഷം ഉള്ള ഓരോ പ്രത്യേക ദിവസങ്ങളും ആഘോഷമാക്കുകയാണ് ഈ താരദമ്പതികള്‍.