ഇന്ന് ജനപ്രീതി നേടി മുന്നേറി കൊണ്ടിരിക്കുന്ന തകര്‍പ്പന്‍ പരിപാടിയാണ് സ്റ്റാര്‍ മാജിക്. കോമഡിയും ഗെയിമുമൊക്കെയായി വളരെ രസകരമായാണ് പരിപാടി മുന്നോട്ട് പോവുന്നത്. വേദിയില്‍ എത്തുന്നവരുടെ സപ്പോട്ടും അവതാരക ലക്ഷ്മിയുടെ പെര്ഫോമന്സുമ്ലെലാം കൂടി കലരുമ്പോള്‍ ഒരു ഉത്സവം തന്നെയാണ് സ്റ്റേജില്‍ അരങ്ങേറുന്നത്.
ഇതിനിടെ ചില അതിഥികളും വേദിയില്‍ എത്താറുണ്ട്. കഴിഞ്ഞ എപ്പിസോഡില്‍ ബിഗ് ബോസ് താരം ഡോ. രജിത് കുമാര്‍ എത്തിയതാണ് വൈറലാവുന്നത്. മുന്‍പുണ്ടായിരുന്ന ഗെറ്റപ്പില്‍ നിന്നും മാറി ടീഷര്‍ട്ടും ജീന്‍സുമൊക്കെ ഇട്ട് പുതിയൊരു വ്യക്തിയായിട്ടാണ് രജിത്ത് എത്തിയത്. രണ്ട് ടീമുകളില്‍ ഒന്നിലെ ക്യാപ്റ്റന്‍ രജിത്തും മറ്റൊന്നില്‍ അസീസുമായിരുന്നു. ആദ്യ ഗെയിമില്‍ അസിസിന്റെ ടീം തോറ്റതോടെയാണ് സംഭവബഹുലമായ നിമിഷങ്ങള്‍ അരങ്ങേറുന്നത്.
സ്റ്റാര്‍ മാജികില്‍ എടുത്ത് പറയേണ്ട ഒന്നാണ് വേദിയില്‍ അരങ്ങേറുന്ന മത്സരം. രണ്ട് ടീമുകള്‍ ആയാണ് മത്സരം. ഇതില്‍ തോറ്റ ടീമിന് ജയിച്ച ടീമിന്റെ വക ചാട്ടവാറ് കൊണ്ട് അടിയും ഉണ്ട്.
അങ്ങനെ മത്സരത്തില്‍ രജിത് കുമാറും ടീമും ജയിച്ചപ്പോള്‍, അസീസിന്റെ ടീമിന് ചാട്ടവാര്‍ അടി കിട്ടി. ക്യാപ്റ്റനെ തല്ലാനുള്ള അവസരം മുതലാക്കിയ രജിത് അസീസിന്റെ കവിളില്‍ ചുംബനം നല്‍കിയിരുന്നു. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ രജിത്തിന്റെ ടീം തോല്‍ക്കുകയും കിട്ടിയ അടി തിരിച്ച് കിട്ടുകയും ചെയ്തിരിക്കുകയാണ്.
എപ്പിസോഡ് കണ്ടവര്‍ കമന്റുമായും എത്തി. എല്ലാരും രജിത്തിന് എതിരായി ആണ് കമന്റിട്ടത്. അസീസിനെ അടിച്ചപ്പോള്‍ തിരിച്ചും കിട്ടുമെന്ന് രജിത്ത് ഓര്‍ക്കാതെ പോയി. ഇന്നത്തെ വിജയം അസീസിന്റെ വാശിയാണ്. എന്നടക്കുമുള്ള കമന്റുകളാണ് വരുന്നത്. അതേസമയം രജിത്തിനെ ഇനി പരിപാടിയലേക്ക് ക്ഷണിക്കരുത് എന്ന തരത്തിലുള്ള കമന്റും വന്നു. അതിഥികളെ കിട്ടിയില്ലെങ്കിലും ഇങ്ങനെയുള്ള ആളുകളെ സ്റ്റാര്‍ മാജികിന് വേണ്ട എന്നാണ് ആരാധകരുടെ അഭിപ്രായം.
ഇങ്ങനെ വന്‍ വിമര്‍ശനമാണ് രജിത് കുമാറിന് നേരെ ഉയരുന്നത്. ബിഗ് ബോസിലെ രജിത്തിന്റെ പ്രകടനം കണ്ടാണ് ആരാധകര്‍ അദ്ദേഹത്തെക്കുറിച്ച് ഇവിടെയും വിലയിരുത്തുന്നത്. ഇനി അദ്ദേഹത്തെ വേദിയിലേക്ക് വിളിക്കരുത് എന്ന് തന്നെയാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. അതേസമയം പഴയ ആളുകളെ തിരികെ കൊണ്ടുവരണം എന്നും ആരാധകര്‍ പറയുന്നു.