ഈ അടുത്തായിരുന്നു നടിയും മോഡലുമായ ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹനിശ്ചയം. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ശ്രീവിദ്യയും രാഹുലും ഒന്നാവാന്‍ പോകുന്നത്. ഇരുവരും ശ്രീവിദ്യയുടെ യൂട്യൂബ് ചാനല്‍ എത്തിയാണ് തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. എന്‍ഗേജ്മെന്റ് കഴിഞ്ഞുള്ള ആദ്യത്തെ പ്രണയദിനം ആഘോഷമാക്കിയിരിക്കുകയാണ് ശ്രീവിദ്യ രാഹുലും. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ശ്രീവിദ്യ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഈ ദിനത്തില്‍ ഭാവി വരന് കിടിലന്‍ സര്‍പ്രൈസ് ആണ് ശ്രീവിദ്യ കൊടുത്തത്. നന്ദുവിന് ടാറ്റു ഭയങ്കര ഇഷ്ടമാണ്. കുറെ ടാറ്റു അടിച്ചിട്ടുണ്ട്. അതില്‍ അച്ഛനും അമ്മയും ഒക്കെ ഉണ്ട് , പുതിയ ഡിസൈന്‍ ചെയ്യണം എന്നൊക്കെ പറഞ്ഞിരുന്നു. ആള് ഭയങ്കര ശിവ ഭക്തനാണ്. എന്നാല്‍ എനിക്ക് ടാറ്റൂനെ കുറിച്ച് അധികം ഒന്നും അറിയില്ല. അത് പേടിയാണ് എനിക്ക് താരം പറഞ്ഞു.
പ്രണയദിനത്തില്‍ നമുക്കൊന്ന് പുറത്തുപോകാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു നന്ദുവിനെ കൂട്ടി ശ്രീവിദ്യ ടാറ്റു സ്റ്റുഡിയോയില്‍ എത്തിയത്. വണ്ടിയില്‍ കയറിയപ്പോഴാണ് ഈ സര്‍പ്രൈസ് ശ്രീവിദ്യ പൊട്ടിച്ചത്.
എന്നാല്‍ തിരിച്ചും മറ്റൊരു സര്‍പ്രൈസ് ശ്രീവിദ്യക്ക് കൊടുത്തു നന്ദു. പുറത്തുപോയ ശ്രീവിദ്യയെ വിളിച്ചുവരുത്തി ചെറിയൊരു ടാറ്റു അടുപ്പിക്കുകയായിരുന്നു രാഹുല്‍. തനിക്കിത് പേടിയാണെന്നും ഇഷ്ടമല്ലെന്നും അച്ഛന് വീട്ടില്‍ കയറ്റില്ല എന്നൊക്കെ ശ്രീവിദ്യ പറഞ്ഞിരുന്നു. ടാറ്റു അടിക്കുമ്പോള്‍ ഒടുക്കത്തെ കരച്ചിലായിരുന്നു ശ്രീവിദ്യ . ഇനി താന്‍ ആര്‍ക്കും സര്‍പ്രൈസ് കൊടുക്കാന്‍ പോവില്ലെന്നും ശ്രീവിദ്യ പറഞ്ഞു.