പ്രേക്ഷകർക്ക് താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ഏറെ താൽപര്യമാണ്. പല പ്രേക്ഷകരും സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പിന്തുടരുന്നത് താരങ്ങളെ ആണ്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു ചിത്രമാണ്. ഒരു സെൽഫി ചിത്രമാണ് ഇത്.
ഒരു സെൽഫി ചിത്രത്തിന് ഇത്ര മാത്രം പ്രത്യേകത വരാൻ എന്താണ് കാര്യം എന്ന് ആലോചിക്കാൻ വരട്ടെ. വളരെ വ്യത്യസ്തമായ ഒരു സെൽഫി ചിത്രമാണ് ഇത്. പ്രശസ്ത തെന്നിന്ത്യൻ നടിമാർ ആണ് സായി പല്ലവി, കല്യാണി പ്രിയദർശൻ, കൃതി ഷെട്ടി പ്രിയങ്ക മോഹൻ എന്നിവരൊക്കെ. ഇരുവരും കഴിഞ്ഞ ദിവസം ഒരു അവാർഡ് നൈറ്റിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു. സ്റ്റൈലിഷ് ആയിട്ടാണ് ഇവർ ചടങ്ങിനെത്തിയത്.
View this post on Instagram
ഈ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കല്യാണി പ്രിയദർശനാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് ഇതിനകം തന്നെ ഒൻപതു ലക്ഷത്തോളം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് പ്രതികരണം നൽകുന്നത്. ഒട്ടനവധി കമൻറുകൾ വരുന്നുണ്ട്.
കല്യാണി പ്രിയദർശൻ ഇപ്പോൾ മലയാളികളുടെ പ്രിയനടി ആണ്. താരം അഭിനയിച്ച തല്ലുമാല എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. സായി പല്ലവിയേയും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്. താരം നായികയായി പല ചിത്രങ്ങളും പുറത്തിറങ്ങാൻ ഉണ്ട്.