സോണിയാ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് പ്രിയങ്ക പറഞ്ഞു. സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും പ്രിയങ്ക ട്വിറ്ററിലൂടെ അറിയിച്ചു.
വ്യാഴാഴ്ചയായിരുന്നു സോണിയാ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന്റെ വിവിധ ലക്ഷണങ്ങള്‍ സോണിയക്ക് ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ടെസ്റ്റ് നടത്തിയത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡി ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. കൊവിഡ് സ്ഥിരീകരിച്ചതോടെ സോണിയാ ഗാന്ധി ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.