മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഏഷ്യാനെറ്റിൽ ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. കല്യാണി എന്ന ഊമയായ പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. ഒരു തെലുങ്ക് പരമ്പരയുടെ മലയാളം പതിപ്പാണ് ഇത്. തെലുങ്കിലും മൗനരാഗമെന്ന് തന്നെയാണ് പരമ്പരയുടെ പേര്. കല്യാണി എന്ന പെൺകുട്ടിയായി എത്തുന്നത് ഐശ്വര്യ റാംസെ എന്ന നടിയാണ്.
പരമ്പരയിലെ മറ്റൊരു കേന്ദ്രകഥാപാത്രം ആണ് സോണി. വിക്രമാണ് സോണിയുടെ ഭർത്താവ്. വിക്രം സോണിയെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ അവൾ ഗർഭിണി ആയിരുന്നു. ഒരുപക്ഷേ ഗർഭിണി ആയതുകൊണ്ട് മാത്രമാണ് സോണിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത് എന്നുവേണം പറയാൻ. മാസങ്ങൾക്ക് മുൻപാണ് പരമ്പരയിൽ വിവാഹ എപ്പിസോഡ് നടന്നത്. എന്നിട്ടും ഇത്രയും കാലമായിട്ടും സോണി പ്രസവിക്കാത്തതിൽ വലിയ വർഷമായിരുന്നു പ്രേക്ഷകർക്ക്. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് കഴിഞ്ഞ ആഴ്ച ആയിരുന്നു സോണി പ്രസവിച്ചത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് സോണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി. ശ്രീ ശ്വേത മഹാലക്ഷ്മി എന്നാണ് ഈ നടിയുടെ പേര്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. സോണിയുടെ ഡെലിവറി വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
കുട്ടിയെ കളിപ്പിച്ചു കൊണ്ട് താരം വീഡിയോയിൽ നിൽക്കുന്നതും കാണാം. തെറി എന്ന സിനിമയിലെ എൻ ജീവൻ എന്ന ഗാനമാണ് വീഡിയോയുടെ പശ്ചാത്തലമായി താരം നൽകിയിരിക്കുന്നത്. വളരെ ക്യൂട്ട് ആയിട്ടുള്ള വീഡിയോ ആണ് ഇത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഞങ്ങൾ ആദ്യമായിട്ടാണ് ഒരു പ്രസവം നേരിട്ട് കാണുന്നത് എന്നും മലയാളികൾ രേഖപ്പെടുത്തി.
View this post on Instagram