പത്തനംതിട്ട: മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ച് മകൻ. ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിൽ ആയിരുന്നു മകന്റെ ക്രൂര മർദ്ദനം.
65കാരി സരോജിനിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. തലയ്ക്കും നടുവിനും പരിക്കേറ്റു.പത്തനംതിട്ട
റാന്നിയിൽ ആണ് സംഭവം നടന്നത്.
അതേസമയം തലയ്ക്കും നടുവിനും പരിക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മകൻ വിജേഷിനെ (36) പൊലീസ് കസ്റ്റഡിയിലെടുത്തു.
ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിലാണ് വിജേഷ് അമ്മയെ ആഞ്ഞിലി കമ്പ് കൊണ്ട് അടിച്ചതും മർദ്ദിച്ചതുമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.