പുറത്തു പോയി വന്നു കഴിഞ്ഞു ചർമം കരുവാളിച്ചതായി തോന്നിയിട്ടുണ്ടോ ? ചൂട് മൂലം ഉണ്ടാകാവുന്ന ചർമ പ്രശ്നങ്ങൾ മാറാനും ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിച്ച് രക്തയോട്ടം കൂട്ടാനും ഇതാ ഒരു മാജിക് മാസ്ക് . വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാവുന്ന ഈ മാസ്ക് കാപ്പി പൊടിയും വെളിച്ചണ്ണയും മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ് . കാപ്പിപൊടിയും 1/ 2 മുതൽ 1 ടീസ്പൂൺ വെളിച്ചെണ്ണയും യോജിപ്പിച്ചു മുഖത്ത് പുരട്ടാം. പതിനഞ്ചു മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ മാസ്ക് കഴുകി കളയുക. കരുവാളിപ്പ് മാറി തിളക്കമാർന്ന ചർമം ലഭിക്കാൻ ഈ മാസ്ക് ഉപോയഗപ്രദമാണ്.