Film News

സിതാരയെ പോലെയുള്ളൊരാളാണ് ഭാര്യയെങ്കില്‍ അറിയാതെ സപ്പോര്‍ട്ട് ചെയ്ത് പോവും; സജീഷ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിത്താര റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും എത്താറുണ്ട്. സിതാരയുടെ ഭര്‍ത്താവ് സജീഷും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ വിശേഷം പങ്കുവെച്ചാണ് താരം എത്തിയത് . തങ്ങളുടെ വിവാഹത്തെക്കുറിച്ചാണ് താരങ്ങള്‍ സംസാരിക്കുന്നത്.

- Advertisement -

സിതാരയെ തനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു എന്ന് സജീഷ് പറയുന്നു. ആ സമയത്ത് കലോത്സവവേദികളില്‍ എല്ലാം സജീവമായിരുന്നു സിതാര. പരിചയമുള്ള ഒരാളെ തന്നെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു , അച്ഛനും അമ്മയും കണ്ടു പിടിക്കുന്നതിനു പകരം ഞാന്‍ തന്നെ ഒരാളെ കണ്ടെത്തണം എന്നുണ്ടായിരുന്നു. ഇതിനെ ലവ് മേരേജ് എന്നൊന്നും പറയാന്‍ പറ്റില്ലെന്നും സജീഷ് പറയുന്നു.

ഞങ്ങള്‍ പരിചയപ്പെട്ട് പിന്നീട് വിവാഹത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞു , അപ്പോള്‍ അവര്‍ക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്റെ കോഴ്‌സ് കഴിഞ്ഞ് ഞാന്‍ തന്നെ ഒരാളെ കണ്ടുപിടിക്കും എന്ന് നേരത്തെ പറഞ്ഞതാണ്. എന്‍ഗേജ്‌മെന്റ് കഴിഞ്ഞ് ഒന്നര വര്‍ഷത്തിനു ശേഷമായിരുന്നു വിവാഹം എന്നും താരം പറഞ്ഞു.

വിവാഹത്തെക്കുറിച്ച് സിത്താരയോട് പറഞ്ഞപ്പോള്‍ ഒക്കെ പറയുകയായിരുന്നു. അങ്ങനെയാണ് വീട്ടില്‍പോയി കാര്യം പറയുന്നത്. ഭാഗ്യത്തിന് എല്ലാം ആഗ്രഹിച്ചതുപോലെ സംഭവിച്ചു എന്നും താരം പറയുന്നു.

താന്‍ സിനിമയില്‍ പാടണം എന്ന് തന്നെക്കാള്‍ ആഗ്രഹിച്ചത് സജീഷ് ആണെന്നും സിതാര പറയുന്നു. അതേസമയം തനിക്ക് കലാകാരന്‍ ആവണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു ,അതുപോലെ ഡോക്ടറാവാനും ആഗ്രഹിച്ചു. കലാജീവിതത്തില്‍ തനിക്ക് കിട്ടാതെ പോകുന്ന അംഗീകാരവും അവസരവും സിത്താരക്ക് ലഭിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും സജീഷ് പറയുന്നു.

 

Anusha

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

3 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

4 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

5 hours ago