പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിത്താര റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും എത്താറുണ്ട്. സിതാരയുടെ ഭര്‍ത്താവ് സജീഷും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ വിശേഷം പങ്കുവെച്ചാണ് താരം എത്തിയത് . തങ്ങളുടെ വിവാഹത്തെക്കുറിച്ചാണ് താരങ്ങള്‍ സംസാരിക്കുന്നത്.
സിതാരയെ തനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു എന്ന് സജീഷ് പറയുന്നു. ആ സമയത്ത് കലോത്സവവേദികളില്‍ എല്ലാം സജീവമായിരുന്നു സിതാര. പരിചയമുള്ള ഒരാളെ തന്നെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു , അച്ഛനും അമ്മയും കണ്ടു പിടിക്കുന്നതിനു പകരം ഞാന്‍ തന്നെ ഒരാളെ കണ്ടെത്തണം എന്നുണ്ടായിരുന്നു. ഇതിനെ ലവ് മേരേജ് എന്നൊന്നും പറയാന്‍ പറ്റില്ലെന്നും സജീഷ് പറയുന്നു.
ഞങ്ങള്‍ പരിചയപ്പെട്ട് പിന്നീട് വിവാഹത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞു , അപ്പോള്‍ അവര്‍ക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്റെ കോഴ്സ് കഴിഞ്ഞ് ഞാന്‍ തന്നെ ഒരാളെ കണ്ടുപിടിക്കും എന്ന് നേരത്തെ പറഞ്ഞതാണ്. എന്‍ഗേജ്മെന്റ് കഴിഞ്ഞ് ഒന്നര വര്‍ഷത്തിനു ശേഷമായിരുന്നു വിവാഹം എന്നും താരം പറഞ്ഞു.
വിവാഹത്തെക്കുറിച്ച് സിത്താരയോട് പറഞ്ഞപ്പോള്‍ ഒക്കെ പറയുകയായിരുന്നു. അങ്ങനെയാണ് വീട്ടില്‍പോയി കാര്യം പറയുന്നത്. ഭാഗ്യത്തിന് എല്ലാം ആഗ്രഹിച്ചതുപോലെ സംഭവിച്ചു എന്നും താരം പറയുന്നു.
താന്‍ സിനിമയില്‍ പാടണം എന്ന് തന്നെക്കാള്‍ ആഗ്രഹിച്ചത് സജീഷ് ആണെന്നും സിതാര പറയുന്നു. അതേസമയം തനിക്ക് കലാകാരന് ആവണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു ,അതുപോലെ ഡോക്ടറാവാനും ആഗ്രഹിച്ചു. കലാജീവിതത്തില്‍ തനിക്ക് കിട്ടാതെ പോകുന്ന അംഗീകാരവും അവസരവും സിത്താരക്ക് ലഭിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും സജീഷ് പറയുന്നു.