Political

‘രമണ്‍ മാഗ്സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍; അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടിയുടെ കൂട്ടായതീരുമാനം’; വിശദീകരിച്ച് സീതാറാം യെച്ചൂരി

മാഗ്‌സസെ പുരസ്‌കാരം വാങ്ങുന്നതില്‍ നിന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ സിപിഐഎം കേന്ദ്രനേതൃത്വം തടഞ്ഞതില്‍ വിശദീകരണവുമായി സീതാറാം യെച്ചൂരി. മാഗ്‌സസെ പുരസ്‌കാരം നിരസിച്ചത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വ്യക്തിപരമായ നേട്ടമല്ലാത്തതിനാലാണ് അവാര്‍ഡ് നിരസിച്ചത്. കൊവിഡ്-നിപ പ്രതിരോധം ഇടത് സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമായിരുന്നു. രമണ്‍ മാഗ്സസെയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയും അവാര്‍ഡ് നിരസിക്കാന്‍ കാരണമായെന്ന് യെച്ചൂരി വിശദീകരിച്ചു.

- Advertisement -

ഏഷ്യയിലെ നൊബേല്‍ സമ്മാനമെന്നാണ് മാഗ്‌സസെ പുരസ്‌കാരം അറിയപ്പെടുന്നത്. മുന്‍ ഫിലിപ്പിന്‍സ് പ്രസിഡന്റായ രമണ്‍ മാഗ്‌സസെയുടെ പേരിലുള്ള 64ആം പുരസ്‌കാരത്തിന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ആണ് അവാര്‍ഡ് ഫൗണ്ടേഷന്‍ പരിഗണിച്ചത്. നിപ, കോവിഡ് പ്രതിരോധങ്ങളില്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ നടത്തിയ ഇടപെടുകളാണ് അവാര്‍ഡിനായി പരിഗണിക്കാനുള്ള കാരണം. അവാര്‍ഡ് നല്‍കുന്നതിന്റെ ആദ്യ പടിയായി കെ.കെ ശൈലജയോട് ഓണ്‍ലൈന്‍ മുഖേന അവാര്‍ഡ് ഫൗണ്ടേഷന്‍ ബന്ധപ്പെട്ടിരുന്നു. അതിന് ശേഷമാണ് നിരവധി പ്രമുഖരുടെ പട്ടികയില്‍ നിന്ന് കെ.കെ ശൈലജയെ അവാര്‍ഡിനായി തീരുമാനിച്ചത്. ഇതിന് പിന്നാലെ കെ.കെ ശൈലജ സിപിഐഎം കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് സിപിഐഎം കേന്ദ്രനേതൃത്വം അടക്കം കൂട്ടായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അവാര്‍ഡ് സ്വീകരിക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ചത്.

നിപ, കൊവിഡ് പ്രതിരോധം ഒരാള്‍ മാത്രം നടത്തിയതല്ല, അവാര്‍ഡ് ഫൌണ്ടേഷന് കോര്‍പറേറ്റ് ഫണ്ടിങ് ഉണ്ട്, രമണ്‍ മാഗ്‌സസെ ഫിലിപ്പീന്‍സിലും വിയറ്റ്‌നാമിലും അടക്കം കമ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ ആളാണ് തുടങ്ങിയ കാര്യങ്ങളാണ് സിപിഐഎം നേതൃത്വം ചൂണ്ടിക്കാട്ടിയത്. സംഭവം വിവാദമായതോടെ കെ.കെ ശൈലജയും പ്രതികരിച്ചിരുന്നു. അവാര്‍ഡ് നിരസിച്ചത് കൂട്ടായ തീരുമാനമെന്നായിരുന്നു ശൈലജയും പറഞ്ഞത്.

Rathi VK

Recent Posts

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

3 hours ago

അവസാനമായി ഒരു സോറി പോലും പറയാൻ പറ്റിയില്ല – നടി കനകലതയെ ഓർത്തെടുത്ത് ഭാഗ്യലക്ഷ്മി

മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…

3 hours ago

അത്തരത്തിലുള്ള നിമിഷങ്ങൾ കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല – സുരേഷ് ഗോപിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് കാവ്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…

3 hours ago

വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു – കനകലത ചേച്ചിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ അനീഷ് രവി

മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…

4 hours ago

ജാസ്മിനെ കുറിച്ച് തൊപ്പിയുടെ വാക്കുകൾ വൈറൽ, തൊപ്പിയുടെ അടുത്തുനിന്നും മാത്രമേ ജാസ്മിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…

4 hours ago