മലയാളത്തിലെ ശ്രദ്ധേയമായ ഒരു ചലച്ചിത്രപിന്നണിഗായികയാണ് സിതാര കൃഷ്ണകുമാര്‍. ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് സിതാര ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്. സോഷ്യല്‍ മീഡിയയിലും സജീവം ആണ് സിത്താര. തന്റെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്.
ഇപ്പോള്‍ തനിക്ക് ക്രിസ്മസ് സമ്മാനം ലഭിച്ച സന്തോഷമാണ് സിത്താര പങ്കിട്ടത്. ആതിയുടെ കുട്ടികുട്ടി സമ്മാനങ്ങളാണ് ഈ ആഘോഷ ദിവസങ്ങളില്‍ താരത്തെ തേടിയെത്തുന്നത്. എല്ലാ ആഘോഷ ദിനങ്ങളിലും ആതി സിതാരയ്ക്ക് ഗിഫ്റ്റ് കൊടുക്കാറുണ്ട്.
ഈ ക്രിസ്മസ് കാലത്തും പതിവ് തെറ്റിച്ചില്ല. സമ്മാനപ്പൊതുയുമായി ആതി സമയത്തുതന്നെ എത്തി. ഇരുവരും ഒന്നിച്ചിരുന്നു പൊതി തുറക്കുന്ന വളരെ രസകരമായ വീഡിയോ പങ്കുവെയ്ക്കുകയാണ് സിത്താര.
വിഷുവായാലും ഓണമായാലും ക്രിസ്മസായാലും നിന്റെ പൊതി എന്താ എത്താത്തത് എന്നാലോചിച്ചാണ് ഞാന്‍ ഇരിക്കുന്നത് എന്നുപറഞ്ഞാണ് സിത്താര സമ്മാനപ്പെട്ടി വാങ്ങുന്നത്. ആദ്യം തന്നെ പെട്ടിയില്‍ നിന്ന് പുറത്തെടുക്കുന്നത് ക്രിസ്മസ് ചിത്രങ്ങളൊക്കെ പതിപ്പിച്ച കപ്പാണ്. നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും സാന്റയും ഒക്കെ അടങ്ങുന്ന കപ്പ്. ബുക്കമാര്ക്കും മാങ്കോബൈറ്റും ചെറിയ വിഭവങ്ങളും പൗച്ചും ഗിഫ്റ്റ് കാര്‍ഡുകളും ചിത്രങ്ങളും ഒക്കെ പെട്ടിയില്‍ നിന്ന് പുറത്തെടുത്ത് സിത്താര പ്രേക്ഷകരേയും കാണിക്കുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.