സ്റ്റൈലിഷ് ഡാന്‍സുമായി താരമായിരിക്കുകയാണ് സിസ്റ്റര്‍ ലിറ്റില്‍ തെരേസ്. കോട്ടയം സെന്റ് മെര്‍സലിനാസ് സ്കൂളിലെ പ്രധാനാധ്യാപികയായ ലിറ്റില്‍ തെരേസ് സ്വന്തം റിട്ടയര്‍മെന്റ് പരിപാടിക്കിടെയാണ് നൃത്തം ചെയ്തത്. വിഡിയോ വൈറലായതോടെ ലിറ്റില്‍ തെരേസിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
നദി എന്ന ചിത്രത്തിലെ ‘ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാ പുഴ പിന്നെയുമൊഴുതി’ എന്ന ഗാനത്തിനാണ് സിസ്റ്റര്‍ ചുവടുവച്ചത്. ഓണ്‍ ദി സ്പോട്ടിലുള്ള കളിയായിരുന്നുവെന്നാണ് ഇതേപ്പറ്റിയുള്ള സിസ്റ്ററിന്റെ പ്രതികരണം. ആ പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് കളിച്ചതാണെന്നും സിസ്റ്റര്‍ പറയുന്നു.
കാസര്‍ഗോഡ് മാലക്കല് സ്വദേശിനിയാണ് സിസ്റ്റര്‍. പത്താം ക്ലാസ് കഴിഞ്ഞാണ് മഠത്തില്‍ ചേര്‍ന്നത്. മഠത്തില്‍ ചേര്‍ന്ന ശേഷം ഡിഗ്രിയും ബിഎഡുമൊക്കെ എടുത്തു. 27 വര്‍ഷം വിവിധയിടങ്ങളില്‍ അധ്യാപികയായിരുന്നു. അടുത്ത മാസമാണ് സിസ്റ്റര്‍ വിരമിക്കുന്നത്.