മലയാളികളുടെ പ്രിയ ഗായകരിൽ ഒരാളാണ് വിധുപ്രതാപ്. മലയാളികൾ പലപ്പോഴും മൂളി കൊണ്ടു നടക്കുവാൻ ഇഷ്ടപ്പെടുന്ന ഒരുപാട് ഗാനങ്ങൾ വിതു പാടിയിട്ടുണ്ട്. വിധുവിന്റെ പത്നി ആണ് ദീപ്തി. ഭർത്താവ് ഗാനങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയപ്പോൾ ഭാര്യ നൃത്തത്തിലൂടെയാണ് ആസ്വാദകരുടെ ഹൃദയം കീഴടക്കിയത്.
സാമൂഹ്യ മാധ്യമങ്ങളിൽ ഈ ദമ്പതികൾ വളരെ സജീവമാണ്. ഇരുവരും പലപ്പോഴും തമ്മിൽ കളിയാക്കാറും തമാശകൾ പറയാറുമൊക്കെയുണ്ട്. ഇവരുടെ ഈ ഹ്യൂമർ സെൻസ് തന്നെ മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്നു. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഇവർക്ക് നിരവധി ആരാധകർ ഉണ്ട്. ഇപ്പോൾ വിധു പങ്കുവെച്ച ഒരു ചിത്രം ശ്രദ്ധ നേടുകയാണ്.
View this post on Instagram
ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങളാണ് രാജാവേ എന്നുള്ള അടിക്കുറിപ്പാണ് ഇതിന് വിധു നൽകിയിട്ടുള്ളത്. യൂട്യൂബ് വീഡിയോകൾ ചിത്രീകരിക്കുന്നതിനുള്ള ചില ഉപകരണങ്ങൾ ഇവരുടെ കയ്യിൽ കാണാം. എന്തായാലും ആരാധകർ ഈ പുതിയ ചിത്രവും കുറിപ്പും ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമന്റുകൾ ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്.
View this post on Instagram
ആരാധകരോട് വിധു ഇതിനിടയിൽ നന്ദിയും അറിയിക്കുന്നുണ്ട്. മലയാളികൾ ഓർത്തുവയ്ക്കുന്ന ഒരു പിടി ഗാനങ്ങൾ വിതു പാടിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹിതരാവുന്നത്. ലോക്ക് ഡൗൺ കാലത്ത് ഇരുവരും ചെയ്ത വീഡിയോകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
View this post on Instagram