സിത്താര കൃഷ്ണകുമാർ എന്ന ഗായികയെ മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല. വർഷങ്ങളായി പിന്നണി ഗാന രംഗത്ത് സജീവമാണ് സിത്താര. സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. ഇടയ്ക്കൊക്കെ തന്റെ വിശേഷങ്ങൾ സിത്താര ഇതിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു കാര്യം പ്രേക്ഷകർ ഏറ്റെടുക്കുകയാണ്.
മകളെ കുറിച്ചുള്ള പുതിയ വിശേഷമാണ് സിത്താര പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആണ് ഈ വിശേഷം താരം പുറത്തുവിട്ടത്. ഓരോ യാത്രകളിലും അമ്മയെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മകൾ എഴുതിയ ഒരു കത്ത് സിതാരയ്ക്ക് കിട്ടുന്നത്. കുഞ്ഞുമണി എന്നാണ് വളരെ സ്നേഹത്തോടെ സിതാര മകളെ വിളിക്കാറുള്ളത്.
View this post on Instagram
മകൾ എഴുതിയ സുന്ദരമായ കത്ത് വായിച്ച് സിതാര വികാരഭരിതയാവുകയാണ്. വളരെ നിഷ്കളങ്കമായ ഒരു കത്താണ് ഇത് എന്ന് നിസംശയം പറയാം. ഒരു കുഞ്ഞു എഴുതിയതിനാൽ തന്നെ ഇതിൽ യാതൊരുവിധ കള്ളവും ഉണ്ടാവില്ല. ഒരു വീഡിയോയിലൂടെയാണ് മകൾ എഴുതിയ കത്ത് സിത്താര പങ്കുവെച്ചത്. മകളുടെ ഇങ്ങനെയുള്ള വാക്കുകൾ തന്നെ ജീവിതത്തിൽ മുന്നോട്ടു നയിക്കുന്നു എന്ന് താരം പറയുന്നു.
View this post on Instagram
ഈ വാക്കുകൾ ഓർക്കുമ്പോൾ താൻ ശാന്തയാകുന്നു എന്നും താരം കുറിച്ചു. കുഞ്ഞായി തന്നെ ഇരിക്കും എന്നും മകളോട് സിത്താര പറയുന്നുണ്ട്. എന്തായാലും മികച്ച പ്രതികരണമാണ് ഇതിന് ഇപ്പോൾ ലഭിക്കുന്നത്. നിരവധി കമന്റുകളും ഇതിന് വരുന്നുണ്ട്.
View this post on Instagram