ഈ അടുത്തായിരുന്നു മലയാളികളുടെ പ്രിയ ഗായിക മഞ്ജരിയുടെ വിവാഹം. ബാല്യകാല സുഹൃത്ത് ജെറിനെയാണ് താരം വിവാഹം കഴിച്ചത്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം . ചെറിയ ചടങ്ങോട് കൂടിയായിരുന്നു വിവാഹം. മലയാള നടന് സുരേഷ് ഗോപിയും ഭാര്യ രാധികയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൂടാതെ ഇവരുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിന് എത്തി. വിവാഹശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയില്‍ ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു വിരുന്നു സല്‍ക്കാരം .
ഇപ്പോള്‍ വിവാഹ ശേഷം ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയിരിക്കുകയാണ് ഇരുവരും. ഇവിടെ നിന്നും പകര്‍ത്തിയ ചിത്രവും വൈറല്‍ ആയിരിക്കുകയാണ്. സാരിയണിഞ്ഞായിരുന്നു മഞ്ജരി എത്തിയത്. മഞ്ഞ ഷര്‍ട്ടും പാന്റുമായിരുന്നു ജെറിന്റെ വേഷം. ഗുരുവായൂരിലേക്കെത്തിയ വിശേഷങ്ങള്‍ മഞ്ജരിയായിരുന്നു ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
അതേസമയം ഇതിനോടകം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ഗായിക മഞ്ജരി. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരകുരുവിക്ക് തട്ടമിട് എന്ന ജനപ്രിയ ഗാനം മഞ്ജരി ആണ് പാടിയത്. ഇത് ഹിറ്റായിരുന്നു. പിന്നാലെ നിരവധി അവസരം ഈ താരത്തിന് ലഭിച്ചു. പൊന്മുടി പുഴയോരം ‘ഒരു ചിരി കണ്ടാല്‍’, അനന്തഭ്രദ്രം-‘പിണക്കമാണോ’, രസതന്ത്രം- ‘ആറ്റിന് കരയോരത്തെ’, മിന്നാമിന്നിക്കൂട്ടം-‘കടലോളം വാത്സല്ല്യം’ തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങള്‍ക്ക് മഞ്ജരി ഭാവം പകര്‍ന്നു.
2005ല്‍ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് ഈ താരം . കൂടാതെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഏഷ്യാനെറ്റിന്റെ അവാര്‍ഡ് രണ്ടുതവണയും നേടിയിട്ടുണ്ട്.