ഈ അടുത്തായിരുന്നു അമൃതാ സുരേഷിന്റെ ഗോപി സുന്ദറിന്റെ ഒന്നിച്ചുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇതിനു പിന്നാലെ ഇരുവര്‍ക്കും നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും, എല്ലാത്തിനും മുന്നില്‍ മൗനം പാലിച്ചു നില്‍ക്കുകയായിരുന്നു ഇരുവരും. എന്നാല്‍ പതിയെ ഓരോ ഫോട്ടേ പങ്കിട്ടുകൊണ്ട് വിമര്‍ശകര്‍ക്കുള്ള മറുപടിയും താരങ്ങള്‍ കൊടുത്തു തുടങ്ങി. ഇതിനിടെ ഗായിക അഭയ ഹിരണ്മഴിക്ക് നേരെയും ചില മോശം തരത്തിലുള്ള കമന്റ് വന്നു.
അഭയമായി പത്തുവര്‍ഷത്തോളം ‘ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഗോപി സുന്ദര്‍. പെട്ടന്നായിരുന്നു അമൃതക്കൊപ്പമുള്ള ഫോട്ടോ ഗോപി സുന്ദര്‍ പങ്കിട്ടത്. അഭയയും തനിക്ക് നേരെ വന്ന വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ മൗനം പാലിച്ച് നില്‍ക്കുകയായിരുന്നു.
എന്നാല്‍ അടുത്തിടെ ഒരു പാട്ട് റെക്കോര്‍ഡിങ്ങിനായി വന്ന അഭയ ഹിരണ്മയി ഈ വിഷയത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് തന്റെ നിലപാട് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അഭയയുടെ മറുപടി. പാട്ടു പാടാന്‍ വന്നാല്‍ അത് ചെയ്യും. അല്ലാതെ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളെക്കുറിച്ച് കമന്റ് പറയാനില്ലെന്നും അഭയ പറഞ്ഞു.
കമന്റെ് ചെയ്യുന്നവര്‍ അത് ചെയ്യട്ടെ, എനിക്ക് ഇതില്‍ ഒരു അഭിപ്രായവും ഇല്ല അഭയ പറഞ്ഞു. അതേസമയം വിവാദങ്ങള്‍ക്ക് കമന്റ് ലഭിച്ചാലല്ലേ മാധ്യമങ്ങള്‍ക്ക് റീച്ച് കിട്ടുകയുള്ളൂ എന്ന് ഒപ്പമുണ്ടായിരുന്ന സംവിധായകന് ഒമര്‍ ലുലു അഭിപ്രായപ്പെട്ടു.