മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയുടെ പിറന്നാള്‍ ആണിന്ന്. കഴിഞ്ഞദിവസം മുതല്‍ തന്നെ താരത്തിന് ആശംസകള്‍ അറിയിച്ചു ആരാധകര്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാന. തന്റെ സന്തോഷവും സങ്കടമെല്ലാം അഹാന പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസ അറിയിച്ചുകൊണ്ട് അമ്മ സിന്ധു പങ്കു വെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
ഹാപ്പി ബര്‍ത്ത് ഡേ അമ്മുക്കുട്ടി. നീ കുഞ്ഞായിരുന്നപ്പോഴുള്ള മണം എനിക്കിപ്പോഴും അനുഭവപ്പെടുന്നുണ്ട്. നീ വളരെ പെട്ടെന്നാണ് വളര്‍ന്നത്. എന്റെ ആദ്യത്തെ കുഞ്ഞ്. പ്രഷ്യസ് ചൈല്‍ഡ്. എപ്പോഴും എന്റേതായിരിക്കുന്നതിന് നന്ദി. എന്റെ ലോകം നിനക്കും സഹോദരിമാര്‍ക്കും ചുറ്റുമായിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു സിന്ധു കൃഷ്ണ കുറിച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഹാനയ്ക്ക് ആശംസ അറിയിച്ചെത്തിയത്.
മകളുടെ പിറന്നാള്‍ ദിനത്തില്‍ വീഡിയോയിലൂടെ ഓര്‍മ്മകള്‍ പങ്കുവെച്ചും താരം എത്തി. ആ ദിവസം തനിക്ക് ഇന്നും ഓര്‍മ്മയുണ്ടെന്ന് സിന്ധു പറയുന്നു. അഹാന ജനിക്കുന്നതിന് മുമ്പേ അവള്‍ക്കുവേണ്ടി എല്ലാ സാധനങ്ങളും വാങ്ങി വെച്ചിരുന്നുവെന്നും സിന്ധു വീഡിയോയില്‍ പറയുന്നു.
View this post on Instagram
എന്നാല്‍ ഒരു ദിവസം ചെക്കപ്പിനു വേണ്ടി പോയപ്പോളാണ് അവിടെ അഡ്മിറ്റ് ആവണമെന്ന് ഡോക്ടര്‍ പറഞ്ഞത്. അങ്ങനെ അന്ന് തന്നെ പ്രസവം എല്ലാം കഴിഞ്ഞു. അന്ന് പോവുമ്പോള്‍ സാധനം ഒന്നും എടുത്തിരുന്നില്ല.