നടി റീമ കല്ലിങ്കലിനെ കുറിച്ച് സംവിധായകൻ സിബി മലയിൽ മുൻപ് പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്. പുതിയ തലമുറയിലെ താരങ്ങൾക്ക് അച്ചടക്കം ഇല്ലായ്മ ഉണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് റീമയെക്കുറിച്ച് സംവിധായകൻ പരാമർശിച്ചത്.
യുവതാരങ്ങളിൽ റീമയുടെ ഒരു പ്രവർത്തി തന്നെ വേദനിപ്പിച്ചു എന്നും അദ്ദേഹം പറയുന്നു. യുവതാരങ്ങളിൽ ചിലർക്കൊക്കെ അച്ചടക്കം ഇല്ലായ്മയുണ്ട്. വളരെ സീനിയർ ആയിട്ടുള്ള അഭിനേതാക്കൾക്കൊപ്പം താൻ സഹ സംവിധായകൻ ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും ഒക്കെ പ്രവർത്തിച്ചിട്ടുണ്ട്. അവരൊക്കെ സംവിധായകരെ ഏറെ ബഹുമാനിക്കുന്നവരാണ്.
പ്രേംനസീർ അടക്കമുള്ള താരങ്ങൾ സംവിധായകരോട് കാണിക്കുന്ന ബഹുമാനം കണ്ടുപഠിക്കേണ്ടത് ഉണ്ട്. പക്ഷേ പുതിയ തലമുറയിലെ ചില ആളുകൾക്ക് അവരുടെ തലയിലൂടെയാണ് സിനിമ ഓടുന്നത് എന്ന ധാരണയുണ്ട്. അങ്ങനെയുള്ള ചില അനുഭവങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ട് എന്ന് സംവിധായകൻ പറയുന്നു.
തൻറെ കരിയറിലെ ആദ്യത്തെ അനുഭവം ആയിരുന്നു അത്. ഒരിക്കൽ തന്നോട് പറയാതെ ലൊക്കേഷനിൽ നിന്നും പോയി. രാവിലെ ഷൂട്ടിന് വിളിക്കാൻ ചെന്നപ്പോൾ ആളില്ലാത്ത അവസ്ഥയായിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ പുതിയ ഒരു അനുഭവമായിരുന്നു എന്നും സംവിധായകൻ പറഞ്ഞു.