സച്ചിന് തെണ്ടുല്‍ക്കറും ഷുഐബ് അക്തറും തമ്മിലുള്ള ക്രീസിലെ പോരാട്ടം പേരുകേട്ടതാണ്. അക്തറിന്റെ പന്തുകൊണ്ട് സച്ചിന് ഉള്‍പ്പെടെ പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇപ്പോഴിതാ ഒരു മത്സരത്തില്‍ സച്ചിന് പരുക്കേല്‍പ്പിക്കണമെന്ന് ഉറച്ച് പന്തെറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷുഐബ് അക്തര്‍.
കായിക പോര്‍ട്ടലായ ‘സ്പോര്‍ട്സ്കീഡ’യ്ക്ക് നല്കിയ അഭിമുഖത്തിലാണ് അക്തറിന്റെ വെളിപ്പെടുത്തല്‍. ”ഞാനൊരു കാര്യം വെളിപ്പെടുത്തട്ടെ, ആ മത്സരത്തില്‍(2006ലെ കറാച്ചി ടെസ്റ്റില്‍) ബോധപൂര്‍വം സച്ചിനെ ലക്ഷ്യമിട്ടായിരുന്നു ഞാന്‍ പന്തെറിഞ്ഞത്. എന്തു വിലകൊടുത്തും സച്ചിന് പരുക്കേല്‍പ്പിക്കണമെന്ന് ഉറപ്പിച്ചിരുന്നു’, അക്തര്‍ പറഞ്ഞു.
വിക്കറ്റിനു മുന്നില്‍ എറിയാനാണ് ക്യാപ്റ്റന്‍ ഇന്‍സമാം ഉള് ഖക് പറഞ്ഞത്. എന്നാല്‍, സച്ചിനുനേരെ എറിയാനാണ് താന്‍ നോക്കിയത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ഹെല്മറ്റിനുനേരെ എറിഞ്ഞത്. അദ്ദേഹം തീര്‍ന്നെന്ന് ഉറപ്പിച്ചതാണ്. എന്നാല്‍, വിഡിയോ നോക്കുമ്പോള്‍ സച്ചിന് എങ്ങനെയോ രക്ഷപ്പെടുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.